ഗോളടിയിലും യൂറോപ്പിന്റെ രാജാവായി മെസ്സി, 105 മത്സരങ്ങൾ റൊണാൾഡോയെകാൾ കുറവ് കളിച്ചാണ് മറികടന്നത് |Lionel Messi

ലീഗ് വണ്ണിൽ നീസിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി നടത്തിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്ലബ്ബ് വിജയിച്ചത്.ആ രണ്ട് ഗോളിലും മെസ്സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത് ലയണൽ മെസ്സിയാണ്.സെർജിയോ റാമോസ് രണ്ടാമത്തെ ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് ലയണൽ മെസ്സിയുടെ പേരിലായിരുന്നു.

ഈ ഗോളോടുകൂടി 804 സീനിയർ കരിയർ ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ടോപ്പ് ഫൈവ് ലീഗ് ഗോളുകൾ 494 ആണ് മെസ്സി നേടിയിട്ടുള്ളത്.495 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ സൂപ്പർ താരം ഉള്ളത്.കൂടാതെ ഈ സീസണിൽ ആകെ 19 ഗോളുകൾ പൂർത്തിയാക്കാനും മെസ്സിക്ക് സാധിച്ചു കഴിഞ്ഞു.

മറ്റൊരു റെക്കോർഡ് ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൊണാൾഡോയിൽ നിന്നും മെസ്സി റാഞ്ചി കഴിഞ്ഞു.702 ഗോളുകളാണ് മെസ്സി യൂറോപ്യൻ ക്ലബ്ബുകൾക്ക് വേണ്ടി നേടിയിട്ടുള്ളത്.701 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയെയാണ് ഇക്കാര്യത്തിൽ മെസ്സി പിന്തള്ളിയിരിക്കുന്നത്.റൊണാൾഡോയെക്കാൾ 105 മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി നേട്ടത്തിൽ എത്തിയത് എന്നും ശ്രദ്ധേയമാണ്.

ഇതിന് പുറമേ ക്ലബ്ബ് കരിയറിൽ ആയിരം ഗോൾ കോൺട്രിബ്യൂഷൻസ് നേടാനും മെസ്സിക്ക് ഇപ്പോൾ സാധിച്ചു കഴിഞ്ഞു.702 ഗോളുകൾക്ക് പുറമേ 298 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ഇങ്ങനെയാണ് 1000 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചിട്ടുള്ളത്.ഈ ലീഗ് വണ്ണിൽ 25 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 14 ഗോളുകളും 14 അസിസ്റ്റുകളും മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.

ആകെ 58 ഗോൾ പങ്കാളിത്തങ്ങൾ ആണ് മെസ്സി ഈ സീസണിൽ വഹിച്ചിട്ടുള്ളത്.35 കാരനായ ലയണൽ മെസ്സി യുവതാരങ്ങളെ നാണിപിക്കും വിധമുള്ള പ്രകടനമാണ് തുടരുന്നത്.എന്നിട്ടും അദ്ദേഹം പിഎസ്ജി ആരാധകരുടെ വേട്ടയാടലുകൾക്ക് ഇരയാകുന്നു എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

3/5 - (2 votes)