“വിമർശകരുടെ വായടപ്പിച്ച പ്ലേമേക്കിംഗ് ഷോയുമായി ലയണൽ മെസ്സി ” | Lionel Messi

കരിയറിന്റെ തുടക്കം മുതൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് നേരെ ഉയർന്നിട്ടുള്ള ഏറ്റവും വലിയ വിമശനമായിരുന്നു ദേശീയ ടീമിന്റെ ജേഴ്സിയിൽ തിളങ്ങില്ല എന്നും ബാഴ്സലോണ ജേഴ്സിയിൽ മാത്രമാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതും. 2014 ൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലും 2015 ,2016 വർഷങ്ങളിൽ കോപ്പ അമേരിക്ക ഫൈനലിൽ എത്തിച്ചെങ്കിലും ആ പേര് പോയില്ല.

എന്നാൽ കഴിഞ്ഞ വര്ഷം കോപ്പ അമേരിക്ക കിരീടം നേടിയതോടെയാണ് അതിനൊരു മാറ്റം വന്നത്. ദേശീയ ടീമിന് വേണ്ടി എത്ര വിയർപ്പൊഴുക്കിയാലും ക്ലബ് പ്രോഡക്റ്റ് എന്ന പേര് മെസ്സിയിൽ അടിച്ചേൽപ്പിക്കുന്നത് കാണാൻ സാധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അര്ജന്റീന ജേഴ്സിയിൽ ഇതുവരെ കാണാത്ത ഒരു മെസ്സിയെ ആരാധകർക്ക് കാണാൻ കഴിഞ്ഞു. 2018 ലെ വേൾഡ് കപ്പിലേയും ,2019 ലെ കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തിന് ശേഷം പരിശീലകൻ ലയണൽ സ്കെലോണിയുടെ കീഴിൽ വമ്പൻ തിരിച്ചു വരവാണ് അര്ജന്റീന നടത്തിയത്.

അർജന്റീനയുടെ ഈ സ്വപ്ന കുതിപ്പിന് പിന്നിൽ ലയണൽ മെസ്സി എത്ര വലിയ പങ്ക് വഹിച്ചു എന്ന് മത്സരം കണ്ട ആർക്കും മനസ്സിലാവുന്നതാണ്. യോഗ്യത പോരാട്ടത്തിൽ വെനസ്വേലയ്‌ക്കെതിരായ 3-0 ന്റെ വിജയത്തോടെ തോൽവി അറിയാതെയുള്ള അർജന്റീനയുടെ മത്സര പരമ്പര 30 ആക്കി ഉയർത്താനും സാധിച്ചു. ക്ലബ് ഫുട്ബോളിലെ തന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് മെസ്സി കടന്നു പോകുനന്തെങ്കിലും അര്ജന്റീന ജേഴ്സിയിൽ പുതിയൊരു മെസ്സിയെയാണ് ഇന്ന് കാണാനായത് .അവസരങ്ങൾ ഒരുക്കിയും കളി മെനഞ്ഞും നിയന്ത്രിച്ചും ഗോളടിച്ചും മഹത്തായ ബോംബോനേര സ്റ്റേഡിയത്തിൽ നിറഞ്ഞു കളിച്ച മെസ്സി വിജയത്തിൽ നിര്ണായകമാവുകയും ചെയ്തു.

നവംബറിലെ ലോകകപ്പ് ഫൈനലിന് മുമ്പ് അർജന്റീന ആരാധകർക്ക് മുന്നിൽ തന്റെ അവസാന അന്തരാഷ്ട്ര മത്സരം ഗംഭീരമാക്കാനും മെസ്സിക്കായി.”അർജന്റീനയിലെ ആരാധകരും ഈ ടീമും തമ്മിലുള്ള ഐക്യത്തിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല,” ബൊക്ക ജൂനിയേഴ്‌സിന്റെ ബൊംബോനേര സ്റ്റേഡിയത്തിലെ സുഖകരമായ വിജയത്തിന് ശേഷം മെസ്സി പറഞ്ഞു.2021-ൽ കോപ്പ അമേരിക്കയിലേക്ക് നയിച്ചത് മുതൽ അർജന്റീന ആരാധകർ മെസ്സിയെ എന്നത്തേക്കാളും കൂടുതലായി ഇപ്പോൾ ബഹുമാനിക്കുന്നുണ്ട്.അവരുടെ 28 വർഷത്തിനിടയിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടംയിരുന്നു ഇത്.

അർജന്റീനയുടെ ചിലിക്കും കൊളംബിയക്കുമെതിരായ മുൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതിന് ശേഷം വലിയ തിരിച്ചു വരവാണ് മെസ്സി നടത്തിയത്. പിഎസ്ജിയിൽ ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡിനെതിരെയുള്ള തോൽവിയും കാണികളുടെ കൂവലുമെല്ലാം മെസ്സിയെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതിനിടയിൽ പിടിപെട്ട ചെറിയ പരിക്കും മെസ്സിയെ പിന്നോട്ടടിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു ഉറച്ച ഗോളവസരങ്ങളാണ് മെസ്സി സഹ താരങ്ങൾക്ക് ഒരുക്കി കൊടുത്തത്.ബോക്‌സിന് പുറത്ത് ഫ്രീ കിക്കുകളിൽ നിന്ന് ഗോളിനായി നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തു.എയ്ഞ്ചൽ ഡി മരിയയുടെ പാസ്സ് മെസ്സി നെഞ്ചോടുചേർത്തു അനായാസയം വെനസ്വേലയുടെ ഗോൾ കീപ്പറെ കീഴടക്കി വലയിലാക്കി തന്റെ പേര് സ്കോർ കാർഡിൽ ചേർക്കുകയും ചെയ്തു.ബ്രസീൽ, ഇക്വഡോർ, ഉറുഗ്വേ എന്നിവയ്‌ക്കൊപ്പം ഖത്തർ ഫൈനലിലേക്ക് യോഗ്യത നേടിയ നാല് ദക്ഷിണ അമേരിക്കൻ ടീമുകളിലൊന്നാണ് അർജന്റീന. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിനായി അർജന്റീന ഇക്വഡോറിലേക്ക്.

Rate this post