❝ കോപ്പ അമേരിക്കയിൽ 🏆🇦🇷 ആറാം
തവണ മെസ്സിയുടെ കിരീട മോഹം ✌️❤️
സഫലമാവുമോ ❞
അർജന്റീനയുടെ അവസാന കോപ്പ അമേരിക്ക കിരീട നേടിയിട്ട് 28 വര്ഷം തികയുകയാണ്. ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വാക്വിലിലെ എസ്റ്റാഡിയോ സ്മാരകത്തിൽ മെക്സിക്കോയ്ക്കെതിരെ 2-1 ന്റെ വിജയം നേടിയാണ് 14-ാമത് കോപ അമേരിക്ക കിരീടം അര്ജന്റീന നേടിയത്. അതിനു ശേഷം നാല് ഫൈനലുകളിൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ അവർക്കായില്ല.എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിയയുന്ന ലക്ഷണമാണ് കാണുന്നത്. നാല് ഗോളുകളും അഞ്ച് അസിസ്റ്റുമായി ടൂർണമെന്റിൽ മികച്ച ഫോമിലാണ് മെസ്സി. നാളെ നടക്കുന്ന ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം നേടാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം .2005 ൽ അന്തരാഷ്ട്ര മത്സര രംഗത്തേക്ക് എത്തിയ മെസ്സിയുടെ ആദ്യ കോപ്പ് അമേരിക്ക 2007 ൽ ആയിരുന്നു. മെസ്സിയുടെ കോപ്പയിലെ പ്രകടനം പരിശോധിച്ചു നോക്കാം.
2007 കോപ അമേരിക്ക
മെസ്സിയുടെ ആദ്യ കോപ്പയായിരുന്നു 2007 ൽ വെനിസ്വേലയിൽ നടന്നത്. ലോക ഫുട്ബോളിൽ ഒരു പ്രതിഭയുടെ വരവറിയിച്ചു ചാമ്പ്യൻഷിപ്പ് കൂടിയായിരുന്നു ഇത്. കോപക്കെത്തുമ്പോൾ അർജന്റീനക്ക് വേണ്ടി മെസ്സി 14 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയിട്ടുണ്ടായിരുന്നു. യുഎസ്എ (4-1), കൊളംബിയ (4-2) എന്നിവയ്ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ച മെസ്സി അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാഗ്വേക്കെതിരെ പകരക്കരനായി എത്തി. ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിക്ക് ഗോളുകൾ നേടാനായില്ല. അമേരിക്കതെരയുള്ള ഒരു അസ്സിസ്റ് മാത്രമായിരുന്നു മെസ്സിയുടെ സംഭാവന. പെറുവിനെതിരായ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിൽ മെക്സിക്കോയ്ക്കെതിരെ (3-0) സെമി ഫൈനലിലുമാണ് മെസ്സി ഗോൾ നേടിയത്. മെക്സിക്കോക്കെതിരെയുള്ള ഗോൾ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുത്തു. എന്നാൽ ഫൈനലിൽ ബ്രസീലിനോട് തോൽക്കാനായിരുന്നു അർജന്റീനയുടെ വിധി.
2011 കോപ അമേരിക്ക
2007 നെ ശേഷമുള്ള നാല് വർഷങ്ങളിൽ കാര്യങ്ങൾ വളരെയധികം മാറിമറിഞ്ഞു.തർക്കമില്ലാതെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി മെസ്സി മാറി. 2010 വേൾഡ് കപ്പിൽ അമിത പ്രതീക്ഷയുമായി എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 2011 ൽ മെസ്സിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗോളൊന്നും നേടാൻ സാധിക്കാതിരുന്ന സൂപ്പർ താരം മൂന്നു അസിസ്റ്റുകൾ നേടി. ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ ഉറുഗ്വേയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ട അര്ജന്റീന പുറത്തായി.
2015 കോപ അമേരിക്ക
2014 ലെ വേൾഡ് കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം കിരീടം നേടാൻ ഉറച്ചു തന്നെയാണ് മെസ്സി 2015 ലെ കോപ്പ അമേരിക്കക്ക് എത്തിയത്. പരാഗ്വേക്കെതിരെ 2 -2 സമനിലയിലായ ആദ്യ മത്സരത്തിൽ ഗോൾ നേടി കൊണ്ടാണ് മെസ്സി തുടങ്ങിയത്.അടുത്ത മത്സരങ്ങളിൽ ഉറുഗ്വേയെയും ജമൈക്കയെയും 1-0 ന് പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അര്ജന്റീന സെമിയിലെത്തി.തുടർന്ന് സെമിയിൽ പരാഗ്വേയുടെ 6-1 തകർത്ത ഫൈനലിൽ എത്തി. മത്സരത്തിൽ തിളങ്ങി നിന്ന മെസ്സി മൂന്നു അസ്സിസ്ടരുകൾ നേടി. വീണ്ടും നിഭാഗ്യം അർജന്റീനയെ തേടിയെത്തിയപ്പോൾ ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ടു.
കോപ അമേരിക്ക സെന്റിനാരിയോ 2016
അമേരിക്ക ആതിഥേയത്വം വഹിച്ച കോപ്പ അമേരിക്കയുടെ ശതാബ്ദി വാർഷിക ടൂർണമെന്റിലാണ് മെസ്സിയുടെ കോപ്പയിലെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ചാമ്പ്യൻഷിപ്പിൽ അഞ്ചു ഗോളുകളും നാല് അസിറ്റും സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്കായി. ടോപ് സ്കോറർ പട്ടികയിൽ ചിലി സ്ട്രൈക്കർ എഡ്വേർഡോ വർഗാസ് (6 ) പിന്നിൽ രണ്ടാമതായി. ചിലിക്കെതിരെ ആദ്യ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും പനാമയ്ക്കെതിരെ 19 മിനിറ്റിനുള്ളിൽ ഹാട്രിക്ക് നേടി. വെനസ്വേലയ്ക്കെതിരെയുളള ക്വാർട്ടറിൽ 4-1 ന് ജയിച്ച മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും മെസ്സി രേഖപ്പെടുത്തി. അമേരിക്കക്കെതിരെയുള്ള സെമിയിലും ഒരു ഗോളും രണ്ടു അസ്സിസും മെസ്സി നേടി. ഇ ഗോളോടെ അർജന്റീനയുടെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്കോററായി ഇതിഹാസ മാർക്ക്മാൻ ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയെ മറികടന്നു. ചിലിക്ക് എതിരായ ഫൈനലിൽ പെനാൽറ്റി ഷോട്ട് ഔട്ടിൽ പരാജയപെട്ടു. പിന്നീട് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി തീരുമാനം മാറ്റി തിരിച്ചു വന്നു.
2019 കോപ അമേരിക്ക
കഴിഞ്ഞ രണ്ടു തവണ കൈവിട്ട കിരീടം ബ്രസീലിൽ നേടും എന്നുറച്ചാണ് മെസ്സി എത്തിയത്. എന്നാൽ ആടൂർ മത്സരത്തിൽ കൊളംബിയയോട് പരാജയപ്പെട്ട അര്ജന്റീന അടുത്ത മത്സരത്തിൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ പരാഗ്വേക്കെതിരെ സമനില നേടി അവസാന മത്സരത്തിൽ ദുർബലരായ ഖറിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ സ്ഥാനം നേടി. ക്വാർട്ടറിൽ വെനിസ്വേലയെ കീഴടക്കി സെമിയിൽ ബ്രസീലിനു മുൻപിൽ കീഴടങ്ങാനായിരുന്നു വിധി. മൂനാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ചിലിയെ കീഴടക്കിയെങ്കിലും മെസ്സിക്ക് ചുവപ്പു കാർഡ് കണ്ട പുറത്തു പോകേണ്ടി വന്നു. വിജയികൾക്കുള്ള മെഡൽ പോലും മെസ്സി സ്വീകരിച്ചില്ല.