❝ലയണൽ മെസ്സി പിഎസ്ജി യിലേക്ക് തന്നെ ; നാളെ മെഡിക്കൽ❞

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയോട് വിടപറഞ്ഞതോടെ ഇതിഹാസതാരം ലയണൽ മെസിയുടെ അടുത്ത തട്ടകം ഏതെന്ന കാര്യത്തിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഫ്ര‍ഞ്ച് വമ്പമാരായ പി.എസ്.ജിയിലേക്കാകും മെസി ഇനി ചേക്കേറുക എന്ന സൂചനകൾക്കാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. വിവിധ യൂറോപ്യൻ മാധ്യമങ്ങളും ഈയൊരു സാധ്യതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതും.പ്രശസ്ത ഫ്രഞ്ച് മാധ്യമമായ ലെ എക്വിപെയുടെ റിപ്പോർട്ട് പ്രകാരം ലയണൽ മെസ്സി ഇന്ന് രാത്രിയിലോ നാളെയോ പാരീസ് സെന്റ് ജെർമൈനിൽ മെഡിക്കലിന് വിധേയനാവും.

മെസ്സി പി എസ് ജിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിവെക്കാൻ ആണ് സാധ്യത. വർഷം 35 മില്യൺ വേതനം നൽകുന്ന കരാർ പി എസ് ജി മെസ്സിക്ക് നൽകും.അടുത്ത ലീഗ് മത്സരം മുതൽ മെസ്സിയെ കളത്തിൽ ഇറക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്. മെസ്സിക്ക് പത്താം നമ്പർ നൽകാൻ നെയ്മർ ഒരുക്കമാണ് എങ്കിലും മെസ്സി 19ആം നമ്പറിൽ കളിക്കാനാണ് സാധ്യത. മെസ്സിയുടെ ട്രാൻസ്ഫർ പ്രഖ്യാപിക്കാൻ ആയി വലിയ ഒരുക്കങ്ങൾ തന്നെ പി എസ് ജി നടത്തുന്നുണ്ട്.

മെസ്സി ബാഴ്സലോണ വിടുകയാണെന്ന് ഇന്ന് പത്ര സമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. മെസ്സിയുടെ പിതാവ് ഇന്നലെ മുതൽ പാരീസിൽ ഉണ്ട്.കഴിഞ്ഞയാഴ്ച ഏതാനും പിഎസ്ജി കളിക്കാർക്കൊപ്പം മെസ്സിയെ കണ്ടുവെങ്കിലും അത് വെറും യാദൃശ്ചികത മാത്രമാണെന്ന് അർജന്റീന അവകാശപ്പെട്ടു. ഫോട്ടോ അവധിക്കാലത്ത് എടുത്തതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി, പക്ഷേ അതേ ശ്വാസത്തിൽ തന്നെ പിഎസ്ജിയിലേക്കുള്ള നീക്കം സാധ്യമാണെന്ന് സ്ഥിരീകരിച്ചു.

പിഎസ്ജിയിലേക്കാണോ പോകുന്നത് എന്ന ചോദ്യത്തിനും മെസി മറുപടി നല്‍കി. ആരുമായും ധാരണയില്‍ എത്തിയിട്ടില്ല. പിഎസ്ജി എന്നത് ഒരു സാധ്യതയാണ്. ആ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എനിക്ക് ഒരുപാട് കോളുകള്‍ ലഭിച്ചു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് മെസ്സി പ്രതികരിച്ചത്.

Rate this post