❝ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നാമത്തെ കളിക്കാരനായി ലയണൽ മെസ്സി❞

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ പ്രകടനം വിലയിരുത്തികൊണ്ടുള്ള മികച്ച താരങ്ങളുടെ പട്ടിക പുറത്തുവന്നു. ഹൂസ്‌കോർഡ്.കോം ആണ് റാങ്കിങ് പട്ടിക പുറത്തുവിട്ടത്. പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ്‌ലീഗ, സീരിയ എ, ലീഗ് വൺ എന്നീ ലീഗുകളിലെ താരങ്ങളുടെ ഗോൾ, അസിസ്റ്റ്, ക്ലീൻ ഷീറ്റ്, പാസിംഗ് റേറ്റ്, മാൻ ഓഫ് ദ മാച്ച് എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബയേൺ മ്യൂണിക് താരം റോബർട്ട്‌ ലെവൻഡോസ്കിയും, രണ്ടാം സ്ഥാനത്ത് പിഎസ്ജി താരം കെയ്‌ലിയൻ എമ്പാപ്പയും, മൂന്നാംസ്ഥാനത്ത് പിഎസ് ജി താരം ലയണൽ മെസ്സിയും, ലിവർപൂളിന്റെ മുഹമ്മദ് സലാഹ്, റയൽമാഡ്രിഡ് താരം കരിം ബെൻസിമ എന്നിവർ നാലാം സ്ഥാനത്തും നിലനിൽക്കുന്നു.

റോബർട്ട്‌ ലെവൻഡോസ്ക്കി :7.93 റേറ്റിംഗ് നേടിയ ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട്‌ ലെവൻഡോസ്ക്കിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്. 31 മത്സരങ്ങളിൽ നിന്നും 33 ഗോളുകളാണ് ലീഗ് മത്സരങ്ങളിൽ നിന്നും ഈ പോളിഷ് താരം നേടിയത്.

കെയ്‌ലിയൻ എംബാപ്പെ :പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പെ 7.91റേറ്റിങ്ങുമായി രണ്ടാം സ്ഥാനം സ്വന്തമാക്കി. 31 ലീഗ് മത്സരങ്ങളിൽ നിന്നും 22 ഗോളുകളും 14 അസിസ്റ്റുകളും ഈ സീസണിൽ എംബാപ്പെ പിഎസ്‌ജിക്കു വേണ്ടി നേടിയിട്ടുണ്ട്.

ലയണൽ മെസ്സി: സീസണിൽ 7.71 റേറ്റിംഗ് ലഭിച്ച ലയണൽ മെസിയാണ് മൂന്നാം സ്ഥാനത്തുള്ളത്. സീസണിൽ ആകെ 22 ലീഗ് മത്സരങ്ങളിൽ താരത്തിന് നാല് ഗോളുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും പതിമൂന്നു ഗോളുകൾക്ക് വഴിയൊരുക്കാൻ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. നാല് തവണ മാൻ ഓഫ് ദി മാച് ആവാനും താരത്തിന് കഴിഞ്ഞു.

കരിം ബെൻസിമ :7.68 റേറ്റിങ്ങിൽ ലയണൽ മെസിക്ക് പിന്നിലാണ് കരിം ബെൻസിമയുടെ സ്ഥാനം. സീസണിൽ 29 ലീഗ് മത്സരങ്ങൾ കളിച്ച ബെൻസിമ 25 ഗോളുകളും പതിനൊന്ന് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇതിൽ പത്ത് മത്സരങ്ങളിൽ കളിയിലെ താരമാകാനും ഫ്രഞ്ച് താരത്തിനായി.

മുഹമ്മദ്‌ സലാഹ്:ബെൻസിമയുടെ അതെ റേറ്റിങ്ങാണ് സലാഹിനുള്ളത്. പ്രീമിയർ ലീഗിൽ 31 മത്സരങ്ങൾ കളിച്ചത്തിൽ നിന്നും 22 ഗോളുകളും പതിമൂന്ന് അസിസ്റ്റുകളുമായി തുടരുന്ന ഈജിപ്ഷ്യൻ താരം ഇംഗ്ലണ്ടിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തുമാണ്.

Rate this post