ലോകകപ്പ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് യൂറോ കപ്പ് , എംബാപ്പയുടെ വാദത്തിന് തകർപ്പൻ മറുപടി നൽകി ലയണൽ മെസ്സി | Lionel Messi

കുറച്ച് ദിവസങ്ങൾക്ക് യൂറോയും ലോകകപ്പും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ സംസാരിച്ചിരുന്നു.”എന്നെ സംബന്ധിച്ചിടത്തോളം യൂറോ കപ്പ് ലോകകപ്പിനേക്കാൾ സങ്കീർണ്ണമാണ്” എന്ന് എംബപ്പേ അഭിപ്രയാപ്പെടുകയും ചെയ്തു. യൂറോ കപ്പാണ് ലോകകപ്പിനെക്കാൾ വിജയിക്കാൻ പ്രയാസമെന്ന എംബാപ്പയുടെ വധത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.

“യൂറോ കപ്പ് വളരെ വളരെ പ്രധാനമാണ്, എന്നാൽ മൂന്നു തവണ ലോക ചാമ്പ്യന്മാരായ അർജന്റീനയും അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലും രണ്ടു തവണ ചാമ്പ്യന്മാരായ ഉറുഗ്വേയും ഇല്ല.നിരവധി ലോക ചാമ്പ്യന്മാർ ഇല്ലാത്ത യൂറോ കപ്പ് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്ന് പറയാൻ പറ്റുമോ?.ലോകകപ്പിൽ മികച്ച ടീമുകൾ ഉണ്ട്, എല്ലാ ലോക ചാമ്പ്യന്മാരുമുണ്ട്. അതുകൊണ്ടാണ് എല്ലാവരും ലോക ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്നത്” മെസ്സി പറഞ്ഞു.

“യൂറോ ലോകകപ്പിനേക്കാൾ സങ്കീർണ്ണമാണെന്ന് ഞാൻ കരുതുന്നു, വിജയിക്കുന്നത് കൂടുതൽ സങ്കീർണ്ണമാണ്. നമ്മൾ ലെവലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, യൂറോ കൂടുതൽ ബുദ്ധിമുട്ടാണ്, കാരണം ഞങ്ങൾ പരസ്പരം കളിച്ചു ശീലിച്ചവരാണ് .തന്ത്രപരമായി ഇത് വളരെ സാമ്യമുള്ള ഫുട്ബോൾ ആണ് ടീമുകൾ കളിക്കുന്നത്” 2024 ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി എംബാപ്പെ പറഞ്ഞു.

ഇതാദ്യമായല്ല പുതിയ റയൽ മാഡ്രിഡ് സൈനിംഗ് സൗത്ത് അമേരിക്കൻ ഫുട്‌ബോളിനെതിരെ വിമർശനം ഉന്നയിക്കുന്നത്.”തെക്കേ അമേരിക്കയിൽ, യൂറോപ്പിലെ പോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല, അതിനാലാണ് കഴിഞ്ഞ ലോകകപ്പുകൾ നോക്കുമ്പോൾ എല്ലായ്‌പ്പോഴും യൂറോപ്യന്മാർ വിജയിക്കുന്നത്”. ഇതിനു പിണങ്ങളെ ഖത്തറിലെ ദോഹയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഷൂട്ടൗട്ട് ഫിനിഷിൽ ഫ്രാൻസിനെ തോൽപ്പിച്ച് അര്ജന്റീന കിരീടം നേടുകയും ചെയ്തു.

Rate this post