കഴിഞ്ഞ തവണത്തെപ്പോലെയല്ല, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തം : ലിയോ മെസ്സി പറയുന്നു|Lionel Messi

കഴിഞ്ഞ സീസൺ ലിയോ മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെയധികം കഠിനമായ ഒന്നായിരുന്നു.പിഎസ്ജിക്ക് വേണ്ടി തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.മാത്രമല്ല കോവിഡും മെസ്സിയെ അലട്ടിയിരുന്നു. അതിന്റെ ഫലമായി തനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നുള്ളത് മെസ്സി തന്നെ നേരത്തെ സമ്മതിച്ച ഒരു കാര്യമാണ്.

എന്നാൽ ഈ സീസണിൽ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്.പിഎസ്ജിക്ക് വേണ്ടി ഒരു ഗംഭീര തുടക്കം മെസ്സി നേടിക്കഴിഞ്ഞു. ഈ സീസണിൽ 14 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് മെസ്സി നേടിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടിയുള്ള കഴിഞ്ഞ മത്സരത്തിൽ മെസ്സി രണ്ട് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തു.

ലിയോ മെസ്സി ഇപ്പോൾ ഈ സീസണിലെ മികച്ച പ്രകടനത്തെ കുറിച്ച് സന്തോഷപൂർവ്വം സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒരു മോശം സമയമായിരുന്നുവെന്നും എന്നാൽ ഇത്തവണ അതിൽ നിന്നും കാര്യങ്ങൾ വ്യത്യസ്തമാണ് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.TYC യോട് സംസാരിക്കുകയായിരുന്നു മെസ്സി.

‘ ഈ സീസൺ വളരെ വ്യത്യസ്തമാണ്. വ്യത്യസ്തമായ സ്പിരിറ്റോടു കൂടിയാണ് ഞാൻ ഈ സീസണിന് എത്തിയിട്ടുള്ളത്.ഞാൻ നല്ല രൂപത്തിലാണ് ഉള്ളത്.ഞാൻ നേരത്തെ പറഞ്ഞ കാര്യമാണ്,കഴിഞ്ഞ സീസൺ മോശമായിരുന്നു എന്നുള്ളത്. എനിക്ക് എന്നെ തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ‘ മെസ്സി തുടർന്നു.