Lionel Messi : “2012 ലെ ലയണൽ മെസ്സിയുടെ അവിശ്വസനീയമായ 91 ഗോളുകൾ”
എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി പരക്കെ വാഴ്ത്തപ്പെടുന്ന ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷം 2012 ആയിരുന്നു. ആ വർഷം അർജന്റീന താരം 91 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷവും ബാഴ്‌സലോണയ്‌ക്കായി ലയണൽ മെസ്സി നടത്തിയ ഗോൾ വർഷം അദ്ദേഹത്തിന്റെ ആരാധകർ ട്വിറ്ററിൽ ആഘോഷിക്കുന്നതായി കാണാം.
2005 നും 2021 നും ഇടയിൽ നീണ്ട 16 വർഷക്കാലം ലയണൽ മെസ്സി ബാഴ്‌സലോണ സീനിയർ ടീമിനൊപ്പമായിരുന്നു.ലാ മാസിയയിലൂടെ വളർന്നു വന്ന അർജന്റീന ഇന്റർനാഷണൽ സീനിയർ ടീം ഷീറ്റിലെ ആദ്യ പേരുകളിലൊന്നായി പെട്ടെന്ന് തന്നെ മാറുകയും ചെയ്തു.തന്റെ ബാഴ്‌സലോണ കരിയറിന്റെ ഭൂരിഭാഗം സമയത്തും ലയണൽ മെസ്സി ഒരു പ്രത്യേക റോളിൽ ഒതുങ്ങിയിരുന്നില്ല. ടീമിന്റെ വിജയത്തിനായി സ്ഥാനങ്ങൾ മാറി നടന്നിരുന്നു.ലയണൽ മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി 672 ഗോളുകൾ നേടുകയും 778 മത്സരങ്ങളിൽ നിന്ന് 301 അസിസ്റ്റുകൾ നൽകുകയും ചെയ്തു.
🔝 Most goals in a calendar year this century:
— UEFA Champions League (@ChampionsLeague) December 20, 2021
⚽️9⃣1⃣ Lionel Messi (2012)
⚽️6⃣9⃣ Cristiano Ronaldo (2013)
⚽️6⃣9⃣ Robert Lewandowski (2021)#UCL pic.twitter.com/sWWuarJ3Xa
ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള സമയത്ത് മെസ്സി പത്ത് ലാ ലിഗാകളും നാല് ചാമ്പ്യൻസ് ലീഗുകളും ആറ് ബാലൺസ് ഡി ഓറും നേടി.കാറ്റലൻ ക്ലബിന് മെസ്സി എത്ര വലുതായിരുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം.2012-ൽ, ക്ലബ്ബിനും രാജ്യത്തിനുമായി 12 മാസത്തിനുള്ളിൽ 91 ഗോളുകൾ നേടിയതോടെ, മെസ്സിയുടെ ഗോൾ സ്‌കോറിങ് മികവ് അതിന്റെ പരകോടിയിലെത്തി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇതോടെ ലയണൽ മെസ്സിയെ സ്വന്തമാക്കി.
ലാ ലിഗയിൽ 59 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളും കോപ്പ ഡെൽ റേയിൽ അഞ്ച് ഗോളുകളും സൂപ്പർ കപ്പിൽ രണ്ട് ഗോളുകളും ബാഴ്‌സലോണയ്ക്കായി മെസ്സി നേടിയിട്ടുണ്ട്. അർജന്റീനയ്ക്കും മാന്ത്രികൻ തകർപ്പൻ ഫോമിലായിരുന്നു. 2012ൽ ലയണൽ മെസ്സി തന്റെ രാജ്യത്തിനായി 12 തവണ വലകുലുക്കി.2021 അവസാനിക്കാനിരിക്കെ, ട്വിറ്ററിലെ ലയണൽ മെസ്സിയുടെ ആരാധകർ സമയം പിന്നോട്ടടിക്കുകയും പഴയ നല്ല നാളുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു . 2012ൽ ലയണൽ മെസ്സിയുടെ റെക്കോർഡ് ഭേദിച്ച 91 ഗോളുകളോട് പ്രതികരിക്കുകയും ചെയ്തു.
𝗟𝗶𝗼𝗻𝗲𝗹 𝗠𝗲𝘀𝘀𝗶 – 𝟵𝟭 𝗴𝗼𝗮𝗹𝘀 𝗶𝗻 𝗼𝗻𝗲 𝘆𝗲𝗮𝗿 🤯
— Messi Arena (@MessiArena) December 17, 2021
pic.twitter.com/aeNcsLHVHV
ആശ്ചര്യകരമെന്നു പറയട്ടെ, 2012-ൽ ബാഴ്‌സലോണയ്ക്ക് ലാ ലിഗ നേടുന്നതിന് ലീഗിലെ ലയണൽ മെസ്സിയുടെ മികവ് പര്യാപ്തമായിരുന്നില്ല. ആ സീസണിൽ ജോസ് മൗറീഞ്ഞോയുടെ റയൽ മാഡ്രിഡ് ഒന്നാമതെത്തി, പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണ രണ്ടാമതുമായി. 2021 ൽ മെസ്സി 18 വർഷത്തെ ബാഴ്സലോണ ബന്ധം അവസാനിപ്പിച്ച് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിലേക്ക് ചേക്കേറി.