രാജാക്കന്മാർ രാജകീയം, ഈ പ്രായത്തിലും മെസ്സിയുടെ അവിസ്മരണീയ പ്രകടനം |Lionel Messi

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയം നേടുന്നത് പതിവാക്കിയിരിക്കുകയാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ നാലിനും വിജയിച്ചുകൊണ്ടാണ് അർജന്റീനയുടെ കുതിപ്പ്. ഇന്ന് നടന്ന ഈ മാസത്തെ അവസാന ലോകകപ്പ് യോഗ്യത മത്സരത്തിലും അർജന്റീന ഏകപക്ഷീയമായി വിജയം നേടി.

എതിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തിയത്. ശുഭ താരവും അർജന്റീന നായകനുമായ ലിയോ മെസ്സിയാണ് ടീമിന് വേണ്ടി ഇരട്ട ഗോളുകൾ സ്വന്തമാക്കി മത്സരത്തിലെ താരമായി നിറഞ്ഞുനിന്നത്. ആദ്യപകുതിയിൽ തന്നെ രണ്ടുഗോളുകൾ നേടിയ അർജന്റീന മത്സരം വിജയം ഉറപ്പിച്ചു.

ആദ്യപകുതിയുടെ 32, 42 മിനിറ്റുകളിൽ ആണ് ലിയോ മെസ്സിയുടെ തകർപ്പൻ ഗോളുകൾ എത്തുന്നത്. പിന്നീട് മത്സരത്തിൽ ലിയോ മെസ്സി മൂന്നാം ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കാരണം ഈ ഗോൾ നിഷേധിച്ചു. മത്സരത്തിൽ രണ്ടു ഗോളുകൾ സ്വന്തമാക്കിയ ലിയോ മെസ്സി ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിട്ടുണ്ട്.

നാലാം ലോകകപ്പ് യോഗ്യത മത്സരത്തിലും വിജയിച്ച അർജന്റീന 12 പോയിന്റുമായി പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്നും 7 പോയന്റ് മാത്രമുള്ള ഉറുഗയാണ് പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തുള്ളത്. അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ശക്തരായ ഉറുഗ്വ, ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ശക്തരായ എതിരാളികൾക്ക് മുന്നിൽ വിജയം നേടാൻ അർജന്റീനക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

4.5/5 - (2 votes)