‘മൂന്നു വർഷം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലയണൽ മെസ്സിയെ ഇന്റർ മിയാമിയിലെത്തിച്ചത്’

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ചേർന്നിരിക്കുകയാണ്.സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിൽ നിന്ന് പ്രതിവർഷം 400 മില്യൺ യൂറോയുടെ ഓഫർ വേണ്ടെന്നു വെച്ചാണ് മെസ്സി മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക് മാറിയത്.

ലയണൽ മെസ്സിയെ മേജർ ലീഗ് സോക്കർ ക്ലബിലേക്ക് കൊണ്ടുവരാൻ മൂന്ന് വർഷത്തെ ചർച്ചകൾ വേണ്ടിവന്നതായി ഇന്റർ മിയാമി സിഎഫ് ഉടമ ജോർജ്ജ് മാസ് പറഞ്ഞു.അർജന്റീനയ്‌ക്കൊപ്പം 2022 ലോകകപ്പ് ജേതാവായ മെസ്സി കഴിഞ്ഞ മാസം പാരീസ് സെന്റ് ജെർമെയ്‌നിലെ നിരാശാജനകമായ രണ്ട് സീസണുകൾക്ക് ശേഷം ഇന്റർ മിയാമിയിൽ ഫ്രീ ഏജന്റായി ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.“2019ൽ [മെസ്സി ബാഴ്‌സലോണയിൽ ആയിരുന്നപ്പോൾ], അവനെ എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചുതുടങ്ങി,” മാസ് സ്പാനിഷ് പത്രമായ എൽ പൈസിനോട് പറഞ്ഞു.

“ഞാൻ അതിൽ മൂന്ന് വർഷം ചെലവഴിച്ചു, ഒന്നര വർഷം വളരെ തീവ്രമായി ഞാൻ ജോലിചെയ്തു.മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജുമായി നിരവധി സംഭാഷണങ്ങൾ നടത്തി.ഇന്റർ മിയാമി സഹ ഉടമ ഡേവിഡ് ബെക്കാം ലിയോയോട് സംസാരിച്ചു,ഫുട്ബോൾ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം ആയിരുന്നു സംസാരിച്ചത് കാരണം അദ്ദേഹം ഒരു കളിക്കാരനായിരുന്നു” അദ്ദേഹം പറഞ്ഞു.36 കാരനായ മെസ്സി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2021-ൽ വിട്ടുപോയ ക്ലബ്ബായ ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്ന് ആദ്യം പരിഗണിച്ചിരുന്നു.അതേസമയം അൽ-ഹിലാലിൽ ചേരാനുള്ള സൗദി അറേബ്യയുടെ പിഐഎഫ് ഫണ്ടിൽ നിന്നുള്ള ലാഭകരമായ കരാറും അദ്ദേഹം നിരസിച്ചു.

” മെസ്സിയെ സമ്മർദ്ദത്തിലാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ ബാഴ്‌സലോണ, മിയാമി, റൊസാരിയോ, ദോഹ എന്നിവിടങ്ങളിൽ സംസാരിച്ചിരുന്നു … ലോകകപ്പിന്റെ സമയത്ത് ഞാൻ ഖത്തറിൽ ഉണ്ടാവുകയും ചെയ്തു.ഡീൽ അവസാനിപ്പിക്കുന്നതിന് ആപ്പിൾ കരാർ വളരെ പ്രധാനമായിരുന്നു” മാസ് പറഞ്ഞു.അവധിക്കാലം ആഘോഷിക്കുന്ന മെസ്സി 2025 ഡിസംബർ വരെ ഇന്റർ മിയാമിയുമായി കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.2026-ലേ ക്ക് കരാർ നീട്ടാനുള്ള ഓപ്‌ഷനുണ്ട്. മെസ്സി ക്ലബിൽ “50 മില്യൺ ഡോളറിനും 60 മില്യണിനും ഇടയിൽ” സമ്പാദിക്കുമെന്ന് മാസ് സ്ഥിരീകരിച്ചു.

Rate this post