ലയണൽ മെസ്സി പിഎസ്ജിയിൽ അസന്തുഷ്ടനാണെന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിഎസ്ജിയുടെ പരിശീലന സെഷനിൽ നിന്ന് മെസ്സി വിട്ടുനിൽക്കുകയും ചെയ്തു.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16 ഘട്ടത്തിൽ നിന്ന് ക്ലബ്ബ് അടുത്തിടെ പുറത്തായതും മെസ്സി ക്ലബ് വിടുമെന്ന ഊഹാപോഹങ്ങൾക്ക് ശക്തി വർധിപ്പിച്ചു.
കഴിഞ്ഞ ദിവസം ക്രിസ്റ്റഫ് ഗാൽറ്റിയറുടെ പരിശീലനത്തിൽ മെസ്സി അതൃപ്തി രേഖപ്പെടുത്തുകയും പരിശീലന നടപടികളിൽ നിന്ന് തൽക്ഷണം പിന്മാറുകയും ചെയ്തു.ട്രൈനിങ്ങിനിടെ 2vs2 എന്ന സെഷൻ പരിശീലകൻ താരങ്ങളെക്കൊണ്ട് നടത്തിച്ചിരുന്നു. എന്നാൽ മെസിക്കതിൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. അതുപോലെയുള്ള സെഷനുകൾ കൊണ്ട് കാര്യമൊന്നുമില്ലെന്ന നിലപാടെടുത്ത താരം പരിശീലനം നേരത്തെ നിർത്തുകയായിരുന്നു. ഗാൾട്ടിയാർ താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താരം അതിനു തയ്യാറായില്ല.
എന്നാൽ ഗാൽറ്റിയർ പറയുന്നതനുസരിച്ച് മെസ്സിക്ക് അഡക്‌റ്ററിൽ അസ്വസ്ഥത അനുഭവപ്പെട്ടു, അതിനാൽ പരിശീലനത്തിൽ നിന്ന് പിന്മാറിയെന്നാണ്. ഈ സീസണോടെ മെസ്സിയുടെ പിഎസ്ജിയുമായുള്ള ലാറർ അവസാനിക്കും ,എന്നാൽ കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പാതിവഴിയിലാണ്.മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സി ക്ലബ് മാനേജ്‌മെന്റുമായി ഒരു മീറ്റിംഗ് നടത്തിയെങ്കിലും ഒരു നിഗമനത്തിലെത്താൻ ഇരു കക്ഷികളും പരാജയപ്പെട്ടു.
🚨 Lionel Messi left training on Tuesday because he was disappointed with what Christophe Galtier was offering.
— Football Talk (@FootballTalkHQ) March 17, 2023
The PSG manager tried to convince him to stay, but the player went home anyway. #PSG 🇦🇷 [@Djaameel56] pic.twitter.com/1uldieCG8Y
ഈ സീസണിൽ മറ്റെല്ലാ ടൂർണമെന്റുകളിൽ നിന്നും പുറത്തായ പിഎസ്‌ജിക്ക് ആകെയുള്ള പ്രതീക്ഷ ഫ്രഞ്ച് ലീഗ് കിരീടമാണ്. എന്നാൽ ടീമിനുള്ളിൽ ഒരുപാട് പ്രശ്‌നങ്ങൾ പുകയുന്നതിനാൽ ആ കിരീടവും അവർക്ക് നേടാൻ കഴിയുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. അതിനിടയിലാണ് മെസി രോഷാകുലനായി ട്രെയിനിങ് ഗ്രൗണ്ട് വിട്ടത്.