അർജന്റീന ജേഴ്സിയിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ ലയണൽ മെസ്സി |Lionel Messi
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ദേശീയ ടീമിന്റെ ജേഴ്സിയിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ ഒരുങ്ങുകയാണ്.അർജന്റീന ദേശീയ ടീം അടുത്തിടെ പനാമയ്ക്കും കുറക്കാവോയ്‌ക്കുമെതിരായ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി തിരഞ്ഞെടുത്ത 35 കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു.
സ്വാഭാവികമായും, അർജന്റീന നായകൻ ലയണൽ മെസ്സി പട്ടികയിൽ ഇടം നേടിയതോടെ കരിയറിലെ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ്. 2022-ലെ ഫിഫ ലോകകപ്പിലെ ഫൈനലിലാണ് മെസ്സി അവസാനമായി ലാ ആൽബിസെലെസ്റ്റെയുടെ ജേഴ്‌സി അണിഞ്ഞത്.തന്റെ രാജ്യത്തിനായി ലോകകപ്പ് നേടുക എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് മെസ്സി.മുൻ ബാഴ്‌സലോണ സൂപ്പർ താരം തന്റെ മികച്ച കരിയറിൽ നാളിതുവരെ തന്റെ രാജ്യത്തിനായി 98 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ 100 അന്താരാഷ്ട്ര ഗോളുകൾ എന്ന നാഴികക്കല്ലിൽ നിന്ന് രണ്ട് ഗോളുകൾ മാത്രം അകലെയാണ്.
രണ്ട് ഗോളുകൾ കൂടി നേടിയാൽ ഫുട്ബോൾ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമാവും.മെസ്സിയുടെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. പോർചുഗലിനൊപ്പം 196 മത്സരങ്ങളിൽ നിന്ന് 118 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്.148 മത്സരങ്ങളിൽ നിന്ന് 109 ഗോളുകൾ നേടിയ ഇറാനിയൻ ഫുട്ബോൾ ഇതിഹാസം അലി ദേയ് അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ്.
Upcoming milestones
— ruben 🇲🇰😮💨 (@ruben__goat) March 4, 2023
for Lionel messi
1 goals away from 800 career goals
1 assist way from 300 club assists
8 league goals away from 500 goals
2 goals way from 100 goals with Argentina
Breaking records at 35 🐐 pic.twitter.com/Q6zrN2Quq5
ലാ ആൽബിസെലെസ്റ്റിനായി 172 മത്സരങ്ങളിൽ നിന്ന് 98 ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ഫുട്ബോൾ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌ട്രൈക്കർ സുനിൽ ഛേത്രിയും ഇടംപിടിച്ചു. ഹംഗറി ഇതിഹാസം ഫെറൻക് പുസ്‌കാസുമായി ചേർന്ന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരിൽ അഞ്ചാം സ്ഥാനത്താണ് എഫ്‌സി ബെംഗളൂരു ഫോർവേഡ്.