ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തോടെ കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിടാൻ ലയണൽ മെസ്സി |Qatar 2022|Lionel Messi

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാവും. ആദ്യ മത്സരത്തിൽ നെതെര്ലാന്ഡ്സ് അമേരിക്കയ്യെ നേരിടുമ്പോൾ രണ്ടാം പ്രീ ക്വാർട്ടറിൽ അര്ജന്റീന ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.തുടക്കം പിഴച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എത്തുന്ന മെസ്സിയും സംഘവും കിരീടവുമായി മടങ്ങാം എന്ന പ്രതീക്ഷയിലാണുളളത്.

ആദ്യ മത്സരത്തിൽ സൗദിക്കെതിരെ അപ്രതീക്ഷിത തോൽവിക്ക് ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയാണ് അര്ജന്റീന അവസാന പതിനാറിലെത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന ഫോമിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകൾ.ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ 1000-ാമത്തെ പ്രൊഫഷണൽ ഗെയിം കളിക്കാൻ ഒരുങ്ങുകയാണ്.തന്റെ മുൻ ക്ലബ് ബാഴ്‌സലോണയ്‌ക്കായി 778 മത്സരങ്ങളിലും നിലവിലെ ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നിനായി (പിഎസ്ജി) 53 മത്സരങ്ങളിലും പ്ലേ മേക്കർ കളിച്ചിട്ടുണ്ട്.

തന്റെ രാജ്യത്തിനായി 168 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ആൽബിസെലെസ്റ്റസിനായി തന്റെ 169-ാം ക്യാപ്പ് നേടാനൊരുങ്ങുകയാണ്.ഏഴ് തവണ ബാലൺ ഡി ഓർ നേടിയ താരം 2022 ഫിഫ ലോകകപ്പിൽ ഇതുവരെ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 2-1 ന് തോറ്റപ്പോൾ പെനാൽറ്റി സ്പോട്ടിൽ നിന്ന് അദ്ദേഹം സ്കോർ ചെയ്തു. മെക്‌സിക്കോയ്‌ക്കെതിരായ 2-0 വിജയത്തിനിടെ ബോക്‌സിന് പുറത്ത് നിന്ന് മികച്ചൊരു ഗോൾ നെടുകയും ചെയ്തു. എൻസോ ഫെർണാണ്ടസിന്റെ ഗോളിന് അസിസ്റ്റ് ചെയ്തതും ലയണൽ മെസ്സിയാണ്.തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെതിരെ 2-0 ന് തന്റെ ടീം വിജയിച്ചപ്പോൾ പിഎസ്ജി താരം ഒരു പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും ഈ വേൾഡ് കപ്പിലെ മെസിയുടെ ഏറ്റവും മികച്ച പ്രകടനവും കാണാൻ സാധിച്ചു.

എന്നാൽ ലോകകപ്പിലെ നോക്ക് ഔട്ട് ഘട്ടം ലയണൽ മെസ്സിക്ക് എന്നും പരീക്ഷണം തന്നെയായിരുന്നു. താരത്തിന് ഇതുവരെ നോക്ക് ഔട്ടിൽ ഒരു ഗോൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിൽ അത് നേടാം എന്ന വിശ്വസതിലാണ് സൂപ്പർ താരം ഇറങ്ങുന്നത്.2010, 2014, 2018 പതിപ്പുകളിൽ ഓരോന്നിലും അവസാന 16-ൽ അസിസ്റ്റ് ചെയ്‌തെങ്കിലും, ആദ്യ റൗണ്ടിനപ്പുറം ഗോൾ കണ്ടെത്താതെ 23 തവണ സ്‌കോറിങ് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മെക്സിക്കോയുടെ അന്റോണിയോ കാർബജൽ, റാഫേൽ മാർക്വേസ്, ജർമ്മനിയുടെ ലോതർ മത്തൗസ്, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരോടൊപ്പം അഞ്ച് ലോകകപ്പുകളിൽ പങ്കെടുക്കുന്ന അഞ്ച് കളിക്കാരിൽ ഒരാളായി മെസ്സി ലോകകപ്പോടെ മാറിയിരുന്നു.

ബ്രസീലിന്റെ പെലെ, ജർമ്മനിയുടെ ഉവെ സീലർ, മിറോസ്ലാവ് ക്ലോസെ, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ലോകകപ്പിന്റെ നാല് പതിപ്പുകളിൽ ഗോൾ നേടിയ അഞ്ച് കളിക്കാരിൽ ഒരാളാണ് അദ്ദേഹം.മെസ്സി 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ജർമ്മനിയുടെ ലോതർ മത്തൗസ് (25), മിറോസ്ലാവ് ക്ലോസെ (24), ഇറ്റലിയുടെ പൗലോ മാൽഡിനി (23) എന്നിവർ മാത്രമാണ് കൂടുതൽ കളിച്ചത്.എട്ട് ലോകകപ്പ് ഗോളുകൾ നേടിയിട്ടുണ്ട്.14 ലോകകപ്പ് ഗോളുകളിൽ (എട്ട് ഗോളുകൾ, ആറ് അസിസ്റ്റ്) മെസ്സി ഉൾപ്പെട്ടിട്ടുണ്ട്. ജർമ്മനിയുടെ തോമസ് മുള്ളർ (10 ഗോളുകൾ, ആറ് അസിസ്റ്റ്) മാത്രമാണ് കൂടുതൽ കാര്യങ്ങളിൽ മുന്നിലുളളത്.ലോകകപ്പിൽ മെസ്സി 58 ഗോളവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Rate this post
ArgentinaFIFA world cupLionel Messi