‘ലയണൽ മെസ്സി മുതൽ സെർജിയോ റാമോസ് വരെ’: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി പ്രോ ലീഗിൽ നിന്നുള്ള ഓഫറുകൾ നിരസിച്ച 5 സൂപ്പർ താരങ്ങൾ
മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ തന്റെ ബാല്യകാല ക്ലബ്ബായ സെവിയ്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള റാമോസിന്റെ കരാർ അവസാനിച്ചതോടെയാണ് സെവിയ്യയിലേക്ക് ഒരു ഫ്രീ ഏജന്റായി മടങ്ങിയെത്തിയത്. ഏഴാം വയസ്സിൽ സെവിയ്യയുടെ യൂത്ത് അക്കാദമിയിൽ എത്തിയ സെർജിയോ റാമോസ് 2002-03 സീസണിൽ 16-ാം വയസ്സിൽ ആദ്യ റിസർവ് ടീമിൽ അരങ്ങേറ്റം ക്കുറിച്ചു.
സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദ്, ഗലാറ്റസരെ, എഫ്‌സി പോർട്ടോ, മേജർ ലീഗ് സോക്കർ (എംഎൽഎസ്) ക്ലബ്ബുകളിൽ നിന്ന് റാമോസിനു ഓഫറുകൾ ഉണ്ടായിരുന്നു.എന്നാൽ 37-കാരൻ എല്ലാ നിർദ്ദേശങ്ങളും നിരസിക്കുകയും തന്റെ മുൻ ക്ലബ്ബിലേക്ക് മാറാൻ തീരുമാനിക്കുകയും ചെയ്തു.സൗദി പ്രോ ലീഗിന്റെ ഭാഗമാകാൻ വിസമ്മതിച്ച ഒരേയൊരു സൂപ്പർ താരം റാമോസ് മാത്രമല്ല.സൂപ്പർ താരം ലയണൽ മെസ്സിക്ക് അൽ ഹിലാൽ റെക്കോർഡ് ട്രാൻസ്ഫർ തുക ഓഫർ ചെയ്‌തെങ്കിലും 36 കാരൻ അത് നിരസിക്കുകയും മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് മാറുകയും ചെയ്തു.
പ്രതിവർഷം ഏകദേശം 400 മില്യൺ ഡോളറാണ് അൽ ഹിലാൽ ഓഫർ ചെയ്തത്.മെസ്സിയ് ലഭിക്കാതെ വന്നപ്പോൾ പാരിസ് സെന്റ് ജെർമെയ്നിൽ നിന്നും കൈലിയൻ എംബാപ്പെയെ സ്വന്തമാക്കാനും അൽ ഹിലാൽ ശ്രമം നടത്തിയിരുന്നു.സൗദി ടീം 300 മില്യൺ യൂറോ (332 മില്യൺ ഡോളർ) ഫ്രഞ്ച് താരത്തിന് ഓഫർ ചെയ്തു.എന്നാൽ എംബാപ്പെയെ സ്വന്തമാക്കുന്നതിൽ സൗദി ക്ലബിന് വിജയിക്കാനായില്ല. 24കാരൻ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചു.അൽ ഹിലാൽ വീണ്ടും ഒരു താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തി.ഇത്തവണ റൊമേലു ലുക്കാക്കുവിനെ ടീമിലെത്തിക്കാനാണ് ശ്രമിച്ചത് ,എന്നാൽ ആ ശ്രമവും പരാജയപെട്ടു.
കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ ലോണിൽ എത്തിയ ബെൽജിയൻ ഇന്റർനാഷണലിന് അൽ ഹിലാൽ ഒരു സീസണിൽ 20 മില്യൺ പൗണ്ട് വരെ വിലയുള്ള കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.ലുക്കാക്കു ചെൽസിയിൽ നിന്നുള്ള ഒരു സീസൺ നീണ്ട ലോൺ ഡീലിൽ ഇറ്റാലിയൻ ടീമായ റോമയിൽ ചേരുകയും ചെയ്തു.ക്രൊയേഷ്യൻ മാന്ത്രികൻ ലൂക്കാ മോഡ്രിച്ചിന് അൽ ഹിലാലിൽ നിന്നും ഏകദേശം 200 മില്യൺ യൂറോയുടെ ഓഫർ ലഭിച്ചിരുന്നു. റയൽ മാഡ്രിഡുമായുള്ള കരാർ നീട്ടാൻ മോഡ്രിച്ച് തീരുമാനിച്ചതോടെ അൽ ഹിലാലിന്റെ ഓഫർ പാഴായി. ജൂണിൽ, 37-കാരൻ ഒരു പുതിയ കരാറിൽ ഒപ്പുവച്ചു.
ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് സൺ ഹ്യൂങ്-മിന്നിനെ സൈൻ ചെയ്യാൻ അൽ ഇത്തിഹാദ് താല്പര്യവുമായി എത്തിയിരുന്നു.എന്നാൽ സൗദി അറേബ്യയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ സോൺ ഇപ്പോൾ പണമല്ല തന്റെ പ്രശ്‌നമെന്ന് വ്യക്തമായി പറഞ്ഞിരുന്നു.ദക്ഷിണ കൊറിയൻ ഇന്റർനാഷണൽ ഒടുവിൽ ലണ്ടൻ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു.