❝മെസി സമാനതകളില്ലാത്ത താരമാണ്, ദൈവത്തിന്റെ സ്‌പർശനമേറ്റ കളിക്കാരൻ❞|Lionel Messi
ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ലയണൽ മെസ്സിയെ വാനോളം പുഴുത്തി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം അൻ്റോണിയോ വലയൻസിയ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞത്. അർജൻ്റീനൻ സ്പോർട്സ് മാധ്യമമായ ഒലയുമായി സംസാരിക്കുമ്പോൾ ആയിരുന്നു മാഞ്ചസ്റ്റർ താരത്തിന്റെ ഈ പ്രസ്താവന.
34 വയസ്സുകാരനായ മെസ്സി ഇനിയും മൂന്നു നാലുവർഷം കൂടെ കളിക്കുകയാണെങ്കിൽ നാല് ബാലൻ ഡീ ഓർ ഇനിയും നേടുമെന്നും വലൻസിയ പറഞ്ഞു. ഏഴ് ബാലൻ ഡി ഓർ സ്വന്തമാക്കിയ മെസ്സിയാണ് ഏറ്റവും കൂടുതൽ ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ഫുട്ബോൾ താരം. 17 സീസണുകൾ ബാഴ്സലോണയിൽ കളിച്ച താരം കഴിഞ്ഞ സീസണിലാണ് പി എസ് ജിയിലേക്ക് ചേക്കേറിയത്. ബാഴ്സലോണക്ക് വേണ്ടി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളും 303 അസിസ്റ്റ്കളും താരം നേടിയിട്ടുണ്ട്. തൻ്റെ രാജ്യത്തിനുവേണ്ടി 162 മത്സരങ്ങളിൽ നിന്ന് 86 ഗോളുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്സലോണയിൽ നിന്നും കഴിഞ്ഞ സീസണിൽ പി എസ് ജിയിലെത്തിയ താരം തൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ ഈ സീസണിൽ പഴയ മെസ്സിയായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. ഈ സീസണിലെ ഫ്രഞ്ച് ലീഗിൽ ആദ്യ മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ അർജൻറീന ഇതിഹാസതാരം നേടിക്കഴിഞ്ഞു. അർജൻ്റീനൻ സൂപ്പർതാരത്തെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വലൻസിയ പറഞ്ഞ വാക്കുകൾ വായിക്കാം..
Former Manchester United right-back Antonio Valencia has lavished praise on PSG forward Lionel Messi and believes the Argentine has the ability to win four more Ballon d’Or awards. https://t.co/lwLrbE8TnD
— Sportskeeda Football (@skworldfootball) August 25, 2022
“ലയണൽ മെസ്സി അതുല്യമായ താരമാണ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്. എൻ്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി. മെസ്സി റൊണാൾഡോ പോരാട്ടം നടക്കുന്ന സമയത്ത്, റൊണാൾഡോ ഏറ്റവും കൂടുതൽ അനുഭവിച്ച പ്രശ്നം മെസ്സി എപ്പോഴും അവിടെ ഉണ്ടാകുന്നതായിരുന്നു. ഈ ലോകകപ്പിൽ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്കവാറും ഇത് മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കും. മികച്ച കളി പുറത്തെടുത്ത്,മെസ്സി അർജൻ്റീനൻ ആരാധകരെ സന്തോഷമാക്കുമെന്ന് ഞാൻ കരുതുന്നു. അടുത്ത 3-4 സീസണുകൾ കൂടെ മെസ്സി കളിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും 4 ബാലൻ ഡീ ഓർ മെസ്സി നേടും.”- വലയൻസിയ പറഞ്ഞു.