35 വയസ്സാണത്രേ..! ഈ സീസണിലെ എല്ലാ കണക്കുകളും ഒന്നാമനായി ലയണൽ മെസ്സി |Lionel Messi

ഈ സീസണിന്റെ തുടക്കം തൊട്ടേ ലയണൽ മെസ്സി അസാമാന്യ ഫോമിലാണ്.കഴിഞ്ഞ സീസണിൽ തന്നെ വിമർശിച്ച അവർക്കെല്ലാം ലയണൽ മെസ്സി ബൂട്ടുകളിലൂടെ മറുപടി നൽകി.പിഎസ്ജിയിലെ മികവിന് പുറമേ അർജന്റീനയിലും മെസ്സി മികവ് പുറത്തെടുത്തു.ഫലമായി വേൾഡ് കപ്പും ഗോൾഡൻ ബോളും മെസ്സി കരസ്ഥമാക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയതോടുകൂടി ലീഗ് വണ്ണിൽ തുടർച്ചയായി അഞ്ചുമത്സരങ്ങളിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.മാത്രമല്ല ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 50 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞു.39 മത്സരങ്ങളാണ് മെസ്സി ആകെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 30 ഗോളുകളും 20 അസിസ്റ്റുകളും ആണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ വഹിച്ച താരം ലയണൽ മെസ്സിയാണ്.മറ്റാർക്കും ഇതുവരെ ഈ സീസണിൽ 50 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല.മാത്രമല്ല ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും മെസ്സി തന്നെയാണ്.25 ഗോളുകളിലാണ് മെസ്സി ഫ്രഞ്ച് ലീഗിൽ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ കാര്യമെടുത്താലും മെസ്സി തന്നെയാണ് ഒന്നാമൻ.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചതാരം മെസ്സിയാണ്.10 ഗോളുകളിലാണ് മെസ്സി തന്റെ കോൺട്രിബ്യൂഷൻ അറിയിച്ചിട്ടുള്ളത്.7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് കഴിഞ്ഞ വേൾഡ് കപ്പിൽ ലയണൽ മെസ്സിയുടെ സമ്പാദ്യം.7 മത്സരങ്ങളിൽ നിന്നാണ് മെസ്സി 10 ഗോളുകളിൽ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ ഗോൾ കോൺട്രിബ്യൂഷൻസിന്റെ മെസ്സി തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകം ഭരിക്കുന്നത്.35 കാരനായ ലയണൽ മെസ്സിയുടെ കിടപിടിക്കാൻ കരിയറിന്റെ പീക്ക് സമയത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന മറ്റ് പല താരങ്ങൾക്കും കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.ലയണൽ മെസ്സി എന്ന് താരത്തിന്റെ പ്രതിഭയും കഴിവുമൊക്കെയാണ് ഇതിലൂടെ തെളിയുന്നത്.വരുന്ന മത്സരങ്ങളിലും മെസ്സി കൂടുതൽ മികവോടെ കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post