യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനവുമായി യൂറോപ്പിൽ ഒന്നാമനായി ലയണൽ മെസ്സി |Lionel Messi

ലീഗ് 1 ൽ ഇന്നലെ ആംഗേഴ്സിനെതിരെയുള്ള മത്സരത്തിൽ കൈലിയൻ എംബാപ്പെയ്ക്ക് അസാധാരണമായ അസിസ്റ്റ് നൽകി ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിനായി തന്റെ ക്ലാസ് വീണ്ടും കാണിച്ചു.അർജന്റീന ഫോർവേഡ് തന്റെ ഫ്രഞ്ച് സ്ട്രൈക്ക് പങ്കാളിയുമായി പാർക് ഡെസ് പ്രിൻസസിൽ അമാന്യമായ ധാരണ ഉണ്ടാക്കുകയും മികച്ച ലോംഗ് റേഞ്ച് പാസിലൂടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരം തുടങ്ങി ഒമ്പത് മിനിറ്റിനുള്ളിൽ മെസ്സി ഡീപ്പ് ഡ്രോപ്പ് ചെയ്ത് പന്ത് .ബെർനാറ്റ് എംബപ്പേക്ക് പാസ് ചെയ്യുകയും ഫ്രഞ്ച് താരം ഗോൾ കീപ്പറെ മറികടന്ന് ഗോളാക്കി മാറ്റുകയും ചെയ്തു.പിഎസ്‌ജി ആധിപത്യം തുടരുകയും 26-ാം മിനിറ്റിൽ എംബാപ്പയിലൂടെ തന്നെ ങ്ങളുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു എംബാപ്പയുടെ ഗോൾ പിറന്നത്.ലീഗിലെ മെസ്സിയ്ട്ട് പതിനഞ്ചാമത്തെ അസ്സിസ്റ്റയിരുന്നു ഇത്.

മൈതാന മധ്യത്ത് നിന്നും ആംഗേഴ്‌സ് ബാക്ക്‌ലൈനിനെ കബളിപ്പിച്ച് മെസ്സി കൊടുത്ത ത്രൂ ബോൾ പിടിച്ചെടുത്ത എംബപ്പേ ബോൾ വലയിലെത്തിച്ചു.ലില്ലെയുടെ ജോനാഥൻ ഡേവിഡിനൊപ്പം 20 ഗോളുകൾ നേടിയ എംബാപ്പെ ടോപ് സ്കോററാണ്. ഇന്നലത്തെ അസ്സിസ്റ്റോടെ ഈ സീസണിൽ 15 ഗോളുകളും 15 അസിസ്റ്റുകളും നേടി ഫ്രഞ്ച് ലീഗിൽ ഗോൾ പങ്കാളിത്തത്തിൽ 30 എന്ന അക്കത്തിൽ എത്തിയിരിക്കുകയാണ് മെസ്സി.ഫ്രഞ്ച് ലീഗിൽ മാത്രമല്ല ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയതും മെസ്സി തന്നെയാണ്.

രണ്ടാം സ്ഥാനത്തുള്ള തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലൻഡ് 55(ഗോൾ+അസ്സിസ്റ്റ്) ലേറെ അഞ്ചു ഗോൾ പങ്കാളിത്തങ്ങൾ അധികമുള്ള മെസ്സി ഇതുവരെ 60 തവണയാണ് ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി എതിർ ടീമിനെതിരെ ഗോൾ നേടിയതിൽ പങ്കാളിത്തമുള്ളത്. 35 ആം വയസ്സിൽ മിന്നുന്ന പ്രകടനം നടത്തുന്ന താരം ഏവരെയും ബദ്ധപ്പെടുത്തുകയാണ്ഫി.ഫ ബെസ്റ്റ് പുരസ്കാരം നേടിയ മെസ്സി അടുത്ത ബാലൻഡിയോർ പുരസ്കാരവും നേടിയേക്കും എന്ന് തന്നെയാണ് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത്.

Rate this post