ബെൻഫിക്കക്ക് വെല്ലുവിളിയായത് മെസ്സി തന്നെ, പ്രകടനം കണക്കുകളിലൂടെ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.ബെൻഫികയോട് അവരുടെ മൈതാനത്ത് പിഎസ്ജി സമനില വഴങ്ങുകയായിരുന്നു. ലയണൽ മെസ്സി പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തെങ്കിലും സെൽഫ് ഗോൾ വഴങ്ങിക്കൊണ്ട് സമനില ആവുകയായിരുന്നു.

മറ്റൊരു മികച്ച പ്രകടനം കൂടി നടത്താൻ ഇന്നലെ ലയണൽ മെസ്സിക്ക് സാധിച്ചു. നിലവിൽ അപാര ഫോമിൽ കളിക്കുന്ന മെസ്സി ഫോം ചാമ്പ്യൻസ് ലീഗിലും തുടരുകയായിരുന്നു.മത്സരത്തിൽ മനോഹരമായ ഒരു ഗോളാണ് മെസ്സി നേടിയിരിക്കുന്നത്.മത്സരത്തിന്റെ 22ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്.

സഹതാരം നെയ്മർ ജൂനിയർ നീട്ടി നൽകിയ പന്ത് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു.പന്ത് വലയിലേക്ക് വളഞ്ഞിറങ്ങുന്ന ഒരു കാഴ്ച്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.ഈ ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി 3 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്

ലയണൽ മെസ്സിയുടെ പ്രകടനം കണക്കുകളിലൂടെ നമുക്കൊന്ന് പരിശോധിക്കാം. സ്‌ക്വാക്ക നൽകിയ കണക്കുകളാണ് ഇത്.100% take-ons completed,100% aerial duels won,100% duels won,7 duels,5 take-ons,3 chances created,2 shots,1 goal ഇതൊക്കെയാണ് കണക്കുകൾ.

തീർച്ചയായും മെസ്സി മികച്ച പ്രകടനമാണ് നടത്തിയത് എന്നുള്ളത് ഈ കണക്കുകളിൽ നിന്നും വളരെ വ്യക്തമാണ്. മെസ്സി അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ നിന്ന് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 8 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ ആകെ 12 ഗോളുകളും 8 അസിസ്റ്റുകളുമായി 20 ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി നേടി കഴിഞ്ഞു.

Rate this post