ഫുട്ബോളിന്റെ എല്ലാ റെക്കോർഡുകൾ എടുത്തു പരിശോഷിച്ചു നോക്കുകയാണെങ്കിൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരില്ലാത്തവ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ടാണ് ഫുട്ബോൾ ആരാധകർ അദ്ദേഹത്തെ GOAT (എക്കാലത്തെയും മികച്ചത്) എന്ന് വിളിക്കുന്നത്. ജമൈക്കയ്ക്കെതിരായ അർജന്റീനയുടെ ഏറ്റവും പുതിയ സൗഹൃദ മത്സരത്തിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. സാധാരണയായി മെസ്സി ആദ്യ ഇലവനിൽ എത്തുന്ന മെസ്സിയെ വളരെ ചുരുക്കമായി മാത്രമേ പകരക്കാരനായി കാണാൻ സാധിക്കു.
ജമൈക്കയ്ക്കെതിരായ മത്സരം തന്നെ നോക്കുകയാണെങ്കിൽ, വിശ്രമം നൽകണമെന്ന ഉദ്ദേശത്തോടെയാണ് ലയണൽ മെസ്സിയെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെഞ്ചിലിരുത്തിയത്. മെസ്സിയുടെ കരിയറിൽ 102 തവണ പകരക്കാരനായി കളിച്ചിട്ടുണ്ട്. ജമൈക്കയ്ക്കെതിരായ മത്സരം പകരക്കാരനായി മെസ്സിയുടെ 102-ാം മത്സരമായിരുന്നു.പകരക്കാരനായി ഇറങ്ങിയാലും ഗോളടിക്കുന്നതിലും സ്വാധീനം ചെലുത്തുന്നതിലും ലയണൽ മെസ്സി മിടുക്കനാണ്. ഏറ്റവും പുതിയ അർജന്റീന-ജമൈക്ക മത്സരത്തിൽ പകരക്കാരനായി മെസ്സി കളിയിൽ സൃഷ്ടിച്ച സ്വാധീനം ലോകം കണ്ടു. പകരക്കാരനായി കളിച്ച 34 മിനിറ്റിനുള്ളിൽ മെസ്സി രണ്ട് ഗോളുകൾ നേടി.
ഇനി മെസ്സി പകരക്കാരനായി കളിച്ച മത്സരങ്ങളുടെ കണക്കുകൾ പരിശോധിക്കാം. പകരക്കാരനായി 102 മത്സരങ്ങളിൽ നിന്നാണ് മെസ്സി 50 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ നൽകുകയും ചെയ്തു.ഈ കണക്കുകളിൽ മെസ്സിയുടെ അന്താരാഷ്ട്ര മത്സരങ്ങളും ക്ലബ് മത്സരങ്ങളും ഉൾപ്പെടുന്നു. 102 സബ്സ്റ്റിറ്റ്യൂഷൻ മത്സരങ്ങളിൽ ആകെ 2,847 മിനിറ്റാണ് മെസ്സി കളിച്ചത്. അതായത് മെസ്സി സബ്സ്റ്റിറ്റ്യൂഷൻ രൂപത്തിൽ കളിച്ചത് ശരാശരി 28 മിനിറ്റാണ്.
📊 MESSI SUB STATS
— Football Mania (@Footbalmania000) September 29, 2022
————————–
102 sub apps
50 goals
8 assists
2,874 minutes (28 min avg per game)
57.5 mins per goal 🔥
12 braces
1 hat-trick pic.twitter.com/gYcNf306IF
അതേസമയം മെസ്സിയുടെ സബ്സ്റ്റിറ്റ്യൂഷൻ മത്സരങ്ങളിലെ ഗോൾ സ്ഥിതിവിവരക്കണക്ക് നോക്കുമ്പോൾ, ഓരോ 57.5 മിനിറ്റിലും മെസ്സി ഒരു ഗോൾ നേടിയതായി കാണാം. പകരക്കാരനായി ഇറങ്ങിയ മെസ്സി ഇരട്ട ഗോളുകളും ഹാട്രിക്കും നേടി. സബ്സ്റ്റിറ്റ്യൂഷൻ മത്സരങ്ങളിൽ 12 തവണ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയിട്ടുണ്ട്.പകരക്കാരനായി മെസ്സി ഹാട്രിക് നേടി. ഒരു മത്സരത്തിൽ സ്വാധീനം ചെലുത്താൻ ലയണൽ മെസ്സിക്ക് 90 മിനിറ്റ് കളിക്കേണ്ടതില്ലെന്നാണ് ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്.
Lionel Messi doing Lionel Messi things…🐐pic.twitter.com/tskcakCDXx
— SPORTbible (@sportbible) September 28, 2022