‘ലയണൽ മെസ്സി ലോകകപ്പ് നേടി എന്നത് കൊണ്ട് അവരുടെ അഭിപ്രായം മാറ്റാൻ പോകുന്നില്ല’ :ആന്ദ്രെ ഇനിയേസ്റ്റ |Lionel Messi
മുൻ ബാഴ്‌സലോണ ക്യാപ്റ്റനും സ്‌പെയിനിനൊപ്പം 2010 ലെ ലോകകപ്പ് ജേതാവുമായ ആന്ദ്രെ ഇനിയേസ്റ്റയുടെ അഭിപ്രായത്തിൽ ലയണൽ മെസ്സി ലോകകപ്പ് നേടിയാലും ‘ഗോട്ട്’ ചർച്ചയ്ക്ക് ഒരു പരിഹാരമാകില്ല എന്നാണ്.ഖത്തറിൽ ലോകകപ്പ് നേടി തന്റെ ട്രോഫി കാബിനറ്റ് പൂർത്തിയാക്കിയ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വളരെ ദൂരം മുന്നിലെത്തിയിരിക്കുകയാണ്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.7 ബാലൺ ഡി ഓർ ട്രോഫികൾ നേടിയിട്ടുള്ള മെസ്സി, അർജന്റീനയ്ക്കും പിഎസ്‌ജിക്കുമൊപ്പം തന്റെ ഗംഭീരമായ സീസൺ തുടരുകയാണെങ്കിൽ എട്ടാമത്തെ ബാലൺ ഡി ഓറും സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. മെസ്സിയല്ല ലോകത്തെ ഏറ്റവും മികച്ച താരം എന്ന് പറയുന്നവർ അദ്ദേഹം ലോകകപ്പ് നേടി എന്നത് കൊണ്ട് അവരുടെ അഭിപ്രായം മാറ്റാൻ പോകുന്നില്ല എന്നും ഇനിയേസ്റ്റ പറഞ്ഞു.”എന്നെ സംബന്ധിച്ചിടത്തോളം ഒരു ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഏറ്റവും മികച്ചത് മെസ്സിയാണ്,” ഇനിയേസ്റ്റ ESPN-നോട് പറഞ്ഞു.
അവർ മെസ്സി ലോകകപ്പ് നേടി എങ്കിലും അദ്ദേഹം അല്ല GOAT എന്ന് പറയാൻ നിരവധി കാരണങ്ങൾ പുതുതായി കണ്ടെത്തും എന്നും ഇനിയേസ്റ്റ പറഞ്ഞു. “ലയണൽ മെസ്സി ഒരു ലോകകപ്പ് നേടിയെന്ന വസ്തുത തനിക്കുതന്നെ വലിയ സന്തോഷമാണ്.അദ്ദേഹത്തിന് മാത്രമല്ല, ഒരു രാജ്യമെന്ന നിലയിൽ അർജന്റീനയ്ക്കും.അത് തികച്ചും അർഹതയുള്ളതാക്കുന്നു,” താരം കൂട്ടിച്ചേർത്തു.”മെസ്സിയെ ഏറ്റവും മികച്ചവനായി കാണാത്ത ഏതൊരാൾക്കും അദ്ദേഹം ലോകകപ്പ് നേടിയോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ അദ്ദേഹത്തെ വിമർശിക്കാൻ കാരണം കണ്ടെത്തും എന്ന് എനിക്ക് ഉറപ്പുണ്ട്”ഇനിയേസ്റ്റ പറഞ്ഞു.
Iniesta: "It was not necessary for Messi to win the World Cup to admit that he is the best. With or without the world cup, he is the best. Those who didn't admit that will continue to look for new excuses now that Leo won the World Cup." pic.twitter.com/z2FWB1F6Wy
— Barça Universal (@BarcaUniversal) December 25, 2022
ലയണൽ മെസ്സിയുടെ ക്യാബിനറ്റിൽ ഇപ്പോൾ 42 ട്രോഫികളുണ്ട്, ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ ട്രോഫികൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഡാനി ആൽവസിനേക്കാൾ ഒന്ന് കുറവ് മാത്രമാണ്.ഈ സീസണിൽ മാത്രം അത് മറികടക്കാനുള്ള അവസരമാണ് മെസ്സിക്കുള്ളത്, നിലവിൽ PSG ലീഗിൽ ഒന്നാമതാണ്.
Andres Iniesta says Lionel Messi didn't need the World Cup to settle the GOAT debate 🐐 pic.twitter.com/TwAT6g5KtA
— ESPN FC (@ESPNFC) December 21, 2022