പതിറ്റാണ്ടുകൾക്ക് ശേഷം ക്രിസ്മസിനും ന്യൂയറിനും മെസ്സിയില്ലാത്ത ഫുട്ബോൾ, ഈ വർഷത്തെ കളികൾ അവസാനിച്ചു |Lionel Messi

ഇതിഹാസത്തിന്റെ കരിയർ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 36 കാരനായ ലയണൽ മെസ്സിക്ക് മികച്ച ഒരു വർഷം സമ്മാനിച്ചുകൊണ്ട് 2023 വിട വാങ്ങും. ഇനി ഈ വർഷം ലയണൽ മെസ്സിക്ക് മത്സരങ്ങളില്ല.

2023 പുതുവർഷം പിറന്നത് ആഘോഷങ്ങളോടെയാണ്. മെസ്സിയുടെ ആദ്യ ലോകകപ്പ് 2022 ഡിസംബർ 18ന് അർജന്റീന നേടിയത് ആഘോഷിച്ചത് മുഴുവൻ 2023-ൽ ആയിരുന്നു. ഈ വർഷം തന്നെയാണ് പിഎസ് ജിയിൽ നിന്നും ലയണൽ മെസ്സി പടിയിറങ്ങിയതും. യൂറോപ്പ് വിട്ട് ആദ്യമായി തന്റെ കരിയറിൽ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറി ഇന്റർ മയാമിയിൽ ചേർന്ന 2023 മികച്ച രീതിയിൽ ഈ വർഷം അവസാനിക്കുകയാണ്.

ഫിഫബെസ്റ്റ്, ബാലൻഡിയോർ, ക്ലബ്ബുകൾക്കായി രണ്ട് കിരീടങ്ങളുൾപ്പെടെ മികച്ചൊരു കലണ്ടർ ഇയർ കൂടി കടന്നു പോവുകയാണ്.ഈ വർഷം ലയണൽ മെസ്സി 45 മത്സരങ്ങളാണ് കളിച്ചത്, അതിൽ 29 ഗോളുകളും 12 അസിസ്റ്റുകളും നേടാനായി. ഇന്റർ മയാമിയുടെ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടി കൊടുക്കാനും ലയണൽ മെസ്സിക്കായി.

ബ്രസീലിനെതിരെ കഴിഞ്ഞദിവസം കളിയുടെ 79th മിനിട്ടിൽ മെസ്സി സബ്ബ് ചെയ്യപ്പെട്ടിരുന്നു, കളിക്കിടയിൽ മെസ്സിക്ക് പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇനി ക്ലബ്ബിനും രാജ്യത്തിനും ഈ വർഷം കളികളൊന്നുമില്ലാത്തതുകൊണ്ട് അടുത്തവർഷം മികച്ച രീതിയിൽ തുടങ്ങാൻ കഴിയുമെന്ന് മെസ്സി ആത്മവിശ്വാസം പ്രകടിപ്പിച്ചു.“എന്റെ അഡക്‌റ്ററിൽ എനിക്ക് അസ്വസ്ഥത തോന്നി,ഇത് ഈ വർഷത്തെ എന്റെ അവസാന ഗെയിമായിരുന്നു, അതിനാൽ എല്ലാം നൽകി 2024 ആരംഭിക്കാൻ എനിക്ക് സമയമുണ്ട്.” മെസ്സി പറഞ്ഞു.

Rate this post