ഖത്തർ ലോകകപ്പിലെ ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും പ്രകടനത്തെ പ്രശംസിച്ച മുൻ ഇംഗ്ലണ്ട് താരവും എക്കാലത്തെയും മികച്ച ബ്രിട്ടീഷ് ഗോൾ സ്‌കോറർമാരിലൊരാളുമായ ഗാരി ലിനേക്കർ.1986 ലെ ഡീഗോ മറഡോണയുടെ ടീമുമായി ലിനേക്കർ ഈ അര്ജന്റീന ടീമിന്റെ താരതമ്യം ചെയുന്നത്.
മറഡോണയുടെ ടീമിനെതിരെ കളിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണെന്നും ഗെയിമുകൾ വിജയിക്കാൻ അവർ മറഡോണയുടെ മാന്ത്രികതയെ ആശ്രയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഓസ്‌ട്രേലിയയെ 2-1 മാർജിനിൽ പരാജയപ്പെടുത്തി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ശേഷമാണ് ലിനേക്കറുടെ അഭിപ്രായങ്ങൾ.
നിലവിലെ അർജന്റീന ടീമിന് കടുത്ത കളികൾ സഹിക്കാനുള്ള കഴിവുണ്ടെന്ന് ബിബിസി ഷോയിൽ സംസാരിക്കവെ ലിനേക്കർ പറഞ്ഞു.”ഇത് എന്നെ 1986-ലെയും മറഡോണയുടെ ടീമിനെ ഓർമ്മിപ്പിക്കുന്നു. എതിരെ കളിക്കാൻ പ്രയാസമാണ്, കടുപ്പമേറിയതു കഠിനമായ ഗെയിമുകൾ ആണ് ഉണ്ടായിരുന്നത്.തോൽപ്പിക്കാൻ പ്രയാസമുള്ള ആ അർജന്റീന പലപ്പോഴും മറഡോണയുടെ മാന്ത്രികതയെ ആശ്രയിച്ചായിരുന്നു നിന്നിരുന്നത്. ഇപ്പോൾ മെസ്സിയെയും “മുൻ താരം പറഞ്ഞു.
ലയണൽ മെസ്സി തന്റെ ഏറ്റവും മികച്ച ലോകകപ്പ് ഗെയിമുകളിലൊന്നാണ് ഓസ്‌ട്രേലിയക്കെതിരെ കളിച്ചത്.അദ്ദേഹം ഒരു ഗോൾ നേടുകയും നിരവധി സഹതാരങ്ങളെ സ്‌കോറിംഗ് പൊസിഷനുകളിൽ എത്തിക്കുകയും ചെയ്തു, എന്നാൽ അത് മുതലാക്കുന്നതിൽ അർജന്റീന താരങ്ങൾ പരാജയപ്പെട്ടു.