പിഎസ്ജിക്കായി ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്ന തകർപ്പൻ ഗോൾ |Lionel Messi
ഫ്രഞ്ച് ലീഗിൽ ടുലൂസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയവുമായി പിഎസ്ജി. സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിലായിരുന്നു പിഎസ്ജിയുടെ ജയം.ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പിഎസ്ജി മത്സരത്തിൽ ജയിച്ചു കയറിയത്.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ബൂമന്റെ ഫ്രീകിക്ക് ഗോളിലൂടെ ടുളൂസെ പിഎസ്ജിയെ ഞെട്ടിക്കുകയായിരുന്നു.പക്ഷേ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിനു മുന്നേ തന്നെ പിഎസ്ജി ഹക്കീമിയിലൂടെ സമനില പിടിച്ചു.സോളറുടെ അസിസ്റ്റിൽ നിന്നാണ് ഹക്കീമിയുടെ ഗോൾ പിറന്നത്.രണ്ടാം പകുതിയിൽ 58ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ അതിമനോഹരമായ ഗോൾ പിറക്കുന്നത്.ഹക്കീമിയുടെ പാസ് രണ്ടാമതൊന്ന് ചിന്തിക്കാതെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു.
ബോക്സിന് വെളിയിൽ നിന്നാണ് മെസ്സിയുടെ ഈ ഷോട്ട് പിറന്നത്. മനോഹരം എന്നല്ലതെ ഈ ഗോളിന് വേറെ വിശേഷണങ്ങൾ ഒന്നും നല്കാൻ സാധിക്കില്ല.സ്റ്റാർ ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയും ബ്രസീലിന്റെ നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ഇന്നലെ കളിക്കാൻ ഇറങ്ങിയത്. ടൂർണമെന്റിൽ തങ്ങളുടെ കാമ്പെയ്‌ൻ ശരിയായ ട്രാക്കിലാണെന്ന് ഉറപ്പാക്കാൻ ഇന്നലത്തെ മത്സരത്തിൽ മെസ്സിയെ PSG വളരെയധികം ആശ്രയിച്ചു.പിഎസ്ജിക്കായി ഈ സീസണിൽ മെസ്സിയുടെ 15-ാം ഗോളും ലീഗ് 1-ൽ 10-ാം ഗോളുമായിരുന്നു അത്. പിഎസ്ജിക്കായി ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
Lionel messi goal against toulouse fc in today match 🔥😍 pic.twitter.com/R7w1qspnGz
— Jamil Ahmed Jahid (@JamilAhmedJahid) February 4, 2023
തുടയിലെ പ്രശ്‌നത്തെത്തുടർന്ന് എംബാപ്പെയെ കുറഞ്ഞത് മൂന്നാഴ്ചത്തേക്ക് ഒഴിവാക്കിയതിനാൽ പിഎസ്‌ജി പരിക്കിന്റെ പ്രശ്‌നങ്ങളുമായി പോരാടുകയാണ്, അതേസമയം നെയ്‌മറിന് തുടർച്ചയായ രണ്ടാം മത്സരം നഷ്ടമായി. തുടയ്‌ക്ക് പരിക്കേറ്റ പോർച്ചുഗൽ മിഡ്‌ഫീൽഡർ റെനാറ്റോ സാഞ്ചസ് 13 മിനിറ്റിനുള്ളിൽ മത്സരം ഉപേക്ഷിച്ച് പിഎസ്‌ജിയെ കൂടുതൽ മോശമാക്കി.22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റ് ഉള്ള പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.21 മത്സരങ്ങളിൽ നിന്ന് 46 പോയിന്റ് ആണ് മാഴ്സെക്ക് ഉള്ളത്.ഇനി പിഎസ്ജിയുടെ അടുത്ത മത്സരം കോപ ഡി ഫ്രാൻസിൽ ഇതേ മാഴ്സെക്കെതിരെയാണ്.