മനോഹരം ! ഓസ്‌ട്രേലിയയ്‌ക്കെതിരെ 80 ആം സെക്കൻഡിൽ ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോൾ |Lionel Messi

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി അര്ജന്റീന ജേഴ്സിയിൽ ഇറങ്ങുമ്പോഴാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ വിശ്വ രൂപം കാണാൻ സാധിക്കുന്നത്. 2021 ലെ കോപ്പ അമേരിക്ക മുതൽ അര്ജന്റീന ജേഴ്സിയിലെ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനമാണ് കാണാൻ സാധിക്കുന്നത്.

ഫൈനലിസമയിലും ഖത്തർ വേൾഡ് കപ്പിലും മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം ഫുട്ബോൾ ആരാധകർ നേരിട്ട് കണ്ടതാണ്. ക്ലബിന് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ അത്ര മികവ് പുലർത്താൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിൻറെ ജേഴ്സിയിൽ തകർത്താടുകയാണ്.ഗോളുകൾ അടിച്ചു കൂട്ടുന്നതോടൊപ്പം ഗോളൊരുക്കു കൊടുക്കുന്നതിലും മെസ്സി മുന്നിലാണ്. ഇപ്പോൾ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരെയുളള സൗഹൃദ മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ മിന്നുന്ന ഗോളിലൂടെ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചിരിക്കുകയാണ്.

എൻസോ ഫെർണാണ്ടസ് കൊടുത്ത പാസ് പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നും സ്വീകരിക്കുകയും മനോഹരമായി നിയന്ത്രിക്കുകയും ചെയ്ത മെസ്സി ഓസീസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ കീപ്പര്ക്ക് ഒരു അവസരം നൽകാതെ മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു. അര്ജന്റീന ജേഴ്സിയിൽ 175 ആം മത്സരം കളിക്കുന്ന ലയണൽ മെസ്സിയുടെ 103 ആം ഗോളായിരുന്നു ഇത്.

അര്ജന്റീന : എമിലിയാനോ മാർട്ടിനെസ്; മോളിന, റോമെറോ, ഒട്ടമെൻഡി, അക്യുന; ഡി പോൾ, എൻസോ, മാക് അലിസ്റ്റർ; മെസ്സി, ഡി മരിയ, നിക്കോളാസ് ഗോൺസാലസ്.

4/5 - (4 votes)