ഖത്തറിൽ എല്ലാ മത്സരങ്ങളും തോറ്റ് അർജന്റീന പുറത്താവണമെന്ന് ലയണൽ മെസ്സിയുടെ ഡോക്ടർ |Qatar 2022 |Lionel Messi

ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതെയുള്ള ടീമുകളിൽ ഒന്നാണ് ലയണൽ മെസ്സിയുടെ അര്ജന്റീന. ലോകകപ്പിലെ ആദ്യ മത്സരത്തിനായി അവർ ഇന്ന് സൗദി അറേബ്യക്കെതിരെ ഇറങ്ങുകയാണ്.എന്നാൽ ഖത്തർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും അർജന്റീന തോൽക്കണമെന്ന് ലയണൽ മെസ്സിയുടെ ഡോക്ടർ ഡീഗോ ഷ്വാർസെനെഗർ അഭിപ്രായപ്പെട്ടിരിക്കുകയാണ്.

മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിൽ നിർണായക പങ്ക് വഹിച്ച ഡോക്ടറാണ് അദ്ദേഹം. മെസ്സിയുടെ ചെറുപ്പത്തിൽ വളർച്ചാ ഹോർമോണിന്റെ കുറവിന് ഷ്വാസ്‌നെഗർ ചികിത്സിച്ചിരുന്നു. മെസ്സിക്ക് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു ഇത്. ചികിത്സയ്ക്ക് ശേഷം, മെസ്സിയെ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ റിക്രൂട്ട് ചെയ്തു (2001).സ്‌പെയിനിലേക്ക് വിമാനം കയറുന്നതിന് മുമ്പ് മെസ്സി ഷ്വാസ്‌നെഗർക്ക് ഒപ്പിട്ട ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ജേഴ്‌സി സമ്മാനിച്ചു. ആ ജഴ്‌സിയിൽ മെസ്സി സ്‌നേഹത്തോടെ ഡീഗോ എന്നെഴുതിയിരുന്നു.മെസ്സി ഇപ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്നു. എന്നിരുന്നാലും, മെസ്സി ലോകകപ്പ് നേടണമെന്ന് ഷ്വാർസെനെഗർ ആഗ്രഹിക്കുന്നില്ല.

“ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ, അർജന്റീന ചാമ്പ്യന്മാരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ, ഒരു മനുഷ്യനെന്ന നിലയിൽ, അവർ മൂന്ന് ഗെയിമുകളും തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം അർജന്റീനയിലെ ഏകാധിപത്യ സർക്കാർ അർജന്റീന ടീമിന്റെ വിജയം രാജ്യത്തെ പല മോശം കാര്യങ്ങളും മറയ്ക്കാൻ ഉപയോഗിക്കും” അദ്ദേഹം പറഞ്ഞു.അര്‍ജന്റീന ദയനീയമായി തോല്‍ക്കണമെന്ന് അദേഹം പറയുന്നതിന്റെ കാരണം പലതാണ്. സാമ്പത്തികമായും മറ്റ് രീതിയിലും വലിയ പ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീനയെന്ന രാജ്യം കടന്നു പോകുന്നത്.

ഭരണാധികാരികള്‍ക്കെതിരേ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.ഇത്തവണ അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ അതുവഴി രാജ്യത്തെ പ്രശ്‌നങ്ങളെയെല്ലാം മറയ്ക്കാന്‍ സര്‍ക്കാരും ഭരിക്കുന്നവരും ശ്രമിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ബ്രസീലിലും മറ്റും ഫുട്‌ബോളിലെ വിജയപരാജയങ്ങള്‍ പലര ഭരണാധികാരികളുടെ തുടര്‍ച്ചയ്ക്കും പതനത്തിനും കാരണമായിട്ടുണ്ടെന്നതു കൂടി ചേര്‍ത്തു വായിക്കണം.”ആരും ശ്രദ്ധിക്കാത്ത സമയത്ത് ടീം കളിക്കുന്ന ദിവസം അവർ കറൻസിയുടെ മൂല്യത്തകർച്ച പ്രഖ്യാപിക്കും,” ഷ്വാർസെനെഗർ പറഞ്ഞു.

രാജ്യം നിരവധി പ്രതിസന്ധികളിലൂടെയാണ് ജീവിച്ചതെന്നും എന്നാൽ നിലവിലെ സാഹചര്യം വളരെ ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പ്രസിഡന്റായ ആൽബെർട്ടോ ഫെർണാണ്ടസിന്റെ കീഴിൽ രാജ്യത്തെ പണപ്പെരുപ്പം 83 ശതമാനത്തിലെത്തി.

Rate this post
ArgentinaFIFA world cupLionel MessiQatar2022