പരിശീലനത്തിൽ നേടിയതിന്റെ തനി പകർപ്പ്, ആരാധകരെ ഞെട്ടിച്ച് ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ |Lionel Messi
ഇന്ന് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഗംഭീര പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്.പ്രത്യേകിച്ച് ലയണൽ മെസ്സിയുടെ ഫ്രീകിക്കുകൾ വലിയ വെല്ലുവിളിയാണ് പനാമക്ക് സൃഷ്ടിച്ചത്.അർജന്റീന നേടിയ 2 ഗോളുകളും ലയണൽ മെസ്സിയുടെ അധ്വാനത്തിൽ നിന്നും പിറന്നതായിരുന്നു. തിയാഗോ അൽമാഡ,മെസ്സി എന്നിവരായിരുന്നു ഗോളുകൾ നേടിയത്.
ലയണൽ മെസ്സിയുടെ രണ്ട് ഫ്രീകിക്കുകൾ ക്രോസ് ബാറിൽ തട്ടി തെറിക്കുകയായിരുന്നു. പക്ഷേ അതിലൊന്നാണ് അൽമാഡ മുതലെടുത്തത്.എന്നാൽ അവസാനത്തെ ഫ്രീക്കിക്കിൽ ലയണൽ മെസ്സിക്ക് പിഴച്ചില്ല.താരത്തിന്റെ ഫ്രീകിക്ക് ഗോൾ കീപ്പർക്ക് യാതൊരുവിധ അവസരവും നൽകാതെ ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് പതിക്കുകയായിരുന്നു.
പക്ഷേ ഇത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല.മറിച്ച് ലയണൽ മെസ്സി പരിശീലനങ്ങളിലൂടെ നേടിയെടുത്ത ഒന്നാണ്.അതിന്റെ തെളിവുകൾ ഇന്നലെത്തന്നെ സംഭവിച്ചിട്ടുണ്ട്.അതായത് മത്സരത്തിന് മുന്നേ പരിശീലനത്തിനിടെ ഒരു ഫ്രീകിക്ക് ഗോൾ മെസ്സി നേടിയിരുന്നു.അതിന്റെ തനി പകർപ്പാണ് മത്സരത്തിനിടെ ലയണൽ മെസ്സിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്.അത് ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടൽ ഉണ്ടാക്കിയ കാര്യമായിരുന്നു.
الأسطورة ميسي بالأمس سجل ركلة حرّة في عمليات الإحماء ونفذها في الملعب بنفس الطريقة 🤯 pic.twitter.com/l3bKXfsg1L
— XtraVid (@XtraVid19) March 24, 2023
പരിശീലനത്തിനിടെ ലയണൽ മെസ്സി ഫ്രീകിക്ക് ഗോൾ നേടിയപ്പോൾ തന്നെ ആരാധകർ അൽഭുതം പ്രകടിപ്പിക്കുന്നതും കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.എന്നാൽ മത്സരത്തിലും മെസ്സി ഇത് ആവർത്തിച്ചതോടുകൂടി ആരാധകരുടെ ആവേശവും അത്ഭുതവും അതിരുവിട്ടു.മത്സരത്തിൽ വളരെ ലളിതമായി ഫ്രീകിക്കുകൾ എടുക്കുന്ന മെസ്സിയെ ആയിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്.അർജന്റീനയുടെ ഫ്രീകിക്കുകൾ എല്ലാം എതിരാളികളായ പനാമക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.അതിന്റെ പിറകിലുള്ള കാരണം ലയണൽ മെസ്സി തന്നെയായിരുന്നു.
ESPN | توزيع الـ 800 هدف مع كل مدرب درب الأسطورة ميسي pic.twitter.com/j8kZ01egV5
— Messi Xtra (@M30Xtra) March 24, 2023
മെസ്സിയുടെ 800ആം ഗോൾ ആണ് ഈ മനോഹരമായ ഫ്രീകിക്കിലൂടെ പിറന്നത് എന്നതും ചേർത്ത് വായിക്കേണ്ട കാര്യമാണ്.ഈ ഗോളോടുകൂടി അർജന്റീനയുടെ ദേശീയ ടീം ജേഴ്സിയിൽ ലിയോ മെസ്സി 99 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഒരു ഗോൾ കൂടി നേടിയ മെസ്സി സെഞ്ച്വറി അടിക്കും.കുറസാവോക്കെതിരെയുള്ള മത്സരത്തിൽ അത് ഉണ്ടാവുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.