തുടർച്ചയായ ആറാം പരാജയം നേരിട്ട് ലയണൽ മെസ്സിയുടെ ഭാവി ക്ലബ് ഇന്റർ മിയാമി |Lionel Messi

ലയണൽ മെസ്സിയുടെ ഭാവി ക്ലബ് ഇന്റർ മിയാമി തുടർച്ചയായ ആറാം തോൽവി ഏറ്റുവാങ്ങി. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവലൂഷനോട് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തോൽവിയാണു ഏറ്റുവാങ്ങിയത്.

പരാജയത്തോടെ മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്തേക്ക് ഇന്റർ മിയാമി വീണു.മുൻ ന്യൂകാസിൽ യുണൈറ്റഡ് ഫുൾബാക്ക് ഡിആൻഡ്രെ യെഡ്‌ലിൻ മാറ്റ് പോൾസ്റ്ററെ ഒരു വിചിത്രമായ ഫൗളിലൂടെ പെനാൽറ്റി വഴങ്ങിയതിന് ശേഷം കാർലെസ് ഗിൽ പെനാൽറ്റിയിലൂടെ 27 ആം മിനുട്ടിൽ ന്യൂ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തു.

ഫ്രഞ്ച് മിഡ്‌ഫീൽഡർ കോറന്റിൻ ജീൻ സാരമായി പരിക്കേറ്റ് പുറത്തുപോയത് മിയാമിയുടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി.മിനിറ്റുകൾക്ക് ശേഷം കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെ ഗിൽ ന്യൂ ഇംഗ്ലണ്ട് ലീഡ് ഇരട്ടിയാക്കി.51-ാം മിനിറ്റിൽ ബോബിവുഡ് ന്യൂ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി.84-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ ജോസെഫ് മാർട്ടിനെസ് മിയാമിക്ക് ചെറിയ ആശ്വാസം നൽകിയെങ്കിലും ഇടക്കാല പരിശീലകനായ ഹാവിയർ മൊറേൽസിന് കീഴിൽ ഇന്ററിന് തുടർച്ചയായ രണ്ടാം തോൽവി ഒഴിവാക്കാൻ സാധിച്ചില്ല.

ജൂൺ 24-ന് ഫിലാഡൽഫിയ യൂണിയനെതിരെയാണ് ഇന്റർ മിയാമിയുടെ അടുത്ത മത്സരം.ലീഗിൽ 17 മത്സരങ്ങൾ കളിച്ച ഇന്റർ മിയാമിക്ക് അഞ്ചു വിജയങ്ങൾ മാത്രമാണ് നേടാൻ സാധിച്ചത്.15 പോയിന്റുമായി ഏറ്റവും അവസമാന സ്ഥാനത്താണ് മെസ്സിയുടെ ഭാവി ക്ലബ്.