ചാമ്പ്യസ് ലീഗ് കിരീടം ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌ൻ നേടില്ല , ഇംഗ്ലീഷ് വമ്പന്മാർക്കാണ് സാധ്യത|PSG

ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നെ മറികടന്ന് ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ഫേവറിറ്റുകളാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ ജൂലിയോ മാൽഡൊണാഡോ പറഞ്ഞു.PSG യും സിറ്റിയും അവിശ്വസനീയമാം വിധം കഴിവുള്ള കളിക്കാരില്ല രണ്ടു ടീമുകളാണ്. ഇരു ടീമുകളും അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്.

യൂറോപ്പിലെ സമ്പന്നരായ രണ്ട് ക്ലബ്ബുകൾ ഓരോ തവണ വീതം ഫൈനലിൽ എത്തിയെങ്കിലും യഥാക്രമം 2020ൽ ബയേൺ മ്യൂണിക്കിനോടും 2021ൽ ചെൽസിയോടും തോറ്റു. സമ്മറിൽ എർലിംഗ് ഹാലാൻഡിനെ ടീമിൽ ഉൾപ്പെടുത്തിയ സിറ്റി കിരീടം നേടാൻ ചാമ്പ്യൻസ് ലീഗ് ഉറച്ച ഫേവറിറ്റുകളാണ് എന്ന് മാൽഡൊണാഡോ വിശ്വസിക്കുന്നു. എന്നിരുന്നാലും, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവരടങ്ങിയ പാരീസിലെ ആക്രമണ ത്രയമാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മുൻനിരയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

“മെസ്സിയും നെയ്മറും എംബാപ്പെയും അണിനിരക്കുന്ന പിഎസ്ജിയേക്കാൾ മികച്ച ആക്രമണ ശേഷിയുള്ള ടീം ലോകത്ത് വേറെയില്ല. എന്നാൽ ക്രിസ്റ്റോഫ് ഗാൽറ്റിയർ ഇതുവരെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. എതിരാളികൾക്ക് വളരെ പെട്ടന്ന് പ്രതിരോധത്തെ മറികടക്കാൻ സാധിക്കുന്നുണ്ട് .അത് മെച്ചപ്പെടുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം പിഎസ്ജിക്കും കിരീടം നേടാൻ മികച്ച സാധ്യത കാണുന്നുണ്ട്”COPE, Movistar തുടങ്ങിയ പ്രശസ്തമായ സ്പാനിഷ് മാധ്യമ ഏജൻസികളിൽ പ്രവർത്തിച്ചിട്ടുള്ള പത്രപ്രവർത്തകൻ ട്വീറ്റ് ചെയ്തു.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ ഒരു കളി ബാക്കിനിൽക്കെ പാരീസിയൻസും മാഞ്ചസ്റ്റർ സിറ്റിയും പ്രീ ക്വാർട്ടറിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ SL ബെൻഫിക്കയുമായി തുല്യതയിലാണ്. മാഞ്ചസ്റ്റർ സിറ്റിയാവട്ടെ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനേക്കാൾ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ മുന്നിലാണ്.

ലീഗ് 1 ൽ ഫ്രഞ്ച് ഭീമന്മാർ 13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലീഗ് 1 ന് മുന്നിലാണ്, എല്ലാ മത്സരങ്ങളിലും ഇതുവരെ പരാജയം രുചിച്ചിട്ടില്ല. അതേസമയം, 12 കളികളിൽ നിന്ന് 29 പോയിന്റുമായി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

Rate this post