ലിയോ മെസ്സിയും ബോഡിഗാർഡും മിയാമി താരങ്ങളും ഒന്നാകെ ഞെട്ടിപോയി, വീഡിയോ വൈറലാകുന്നു | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ടീമായ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമി കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ് ഇലവനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയിരുന്നു. അമേരിക്കൻ ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുൻപായി പ്രി സീസൺ ടൂർ മത്സരങ്ങളിൽ ഏർപ്പെട്ട ഇന്റർമിയാമിക്ക് തുടർച്ചയായ പരാജയങ്ങൾ നേരിട്ടതിനു ശേഷം ആശ്വാസകരമായിരുന്ന അവസാനത്തെ മത്സരത്തിലെ വിജയം.

അതേസമയം ലിയോ മെസ്സി കളിക്കുന്ന പ്രതീക്ഷിച്ച് ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തിലേക്ക് എത്തിയ മുഴുവൻ ആരാധകരെയും നിരാശരാക്കുന്നതായിരുന്നു മെസ്സി കളിച്ചില്ല എന്നത്. ലിയോ മെസ്സിയുടെ അസാന്നിധ്യത്തിലും മത്സരം കളിച്ച ഇന്റർമിയാമി ടെയ്‌ലർ, സണ്ടർലാൻഡ്, കമ്പാന, സൈലർ എന്നിവരുടെ ഗോളുകളിലാണ് വിജയം സ്വന്തമാക്കിയത്. ഹോങ്കോങ് ഇലവനേതിരായ മത്സരത്തിനുശേഷം പ്രീ സീസണിലെ അവസാന സൗഹൃദ മത്സരത്തിന് ഒരുങ്ങുന്ന മെസ്സിയും സംഘവും ഇന്ന് ജാപ്പനീസ് ക്ലബ്ബിനെതിരെയാണ് കളിക്കുന്നത്.

എന്തായാലും ഹോങ്കോങ് ഇലവനെതിരായ സൗഹൃദമത്സരത്തിനു ശേഷം നടന്ന അവാർഡ് ചടങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. അവാർഡ് ദാനച്ചടങ്ങിനിടെ ഇന്റർമിയാമി താരങ്ങൾ ഒരുമിച്ച് നിൽക്കുന്നതിന് പിന്നിൽ നിന്നും പെട്ടെന്ന് ഫയർവർക്സ് പ്രവർത്തിച്ചപ്പോൾ ഒന്നാകെ മെസ്സിയും മിയാമി താരങ്ങളും ഞെട്ടുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറൽ.

ലിയോ മെസ്സി ഈ മത്സരം കളിക്കാതിരുന്നതിനെതിരെ നിരവധി വിമർശനങ്ങളാണ് ആരാധകരിൽ നിന്ന് ഉൾപ്പെടെ മെസ്സിക്ക് കേൾക്കേണ്ടി വന്നത്. താരത്തിന് പരിക്കിന്റെ ആശങ്കയുണ്ടായത്തിനാലാണ് റിസ്ക് എടുക്കാൻ തയ്യാറാവാതെ മത്സരം കളിക്കാൻ കഴിയാതിരുന്നത്. അതേ സമയം ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 : 30 നടക്കുന്ന ജാപ്പനീസ് ക്ലബ്ബുമായുള്ള മത്സരത്തിൽ ലിയോ മെസ്സി കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

1/5 - (1 vote)