ചാമ്പ്യൻസ് ലീഗിൽ ഔട്ട്സൈഡ് -ദി-ബൂട്ട് കൊണ്ട് ലയണൽ മെസി നേടിയ ഗംഭീര ഗോൾ |Lionel Messi
ഇന്നലെ മക്കാബി ഹൈഫയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി 7-2ന് ജയിച്ചു. പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ പിഎസ്ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ 19, 44 മിനിറ്റുകളിലായിരുന്നു മെസ്സി ഗോളുകൾ നേടിയത്.ആരാധകർക്ക് വലിയ ആവേശം നൽകുന്നതായിരുന്നു മെസ്സിയുടെ ഗോളുകൾ.
ലയണൽ മെസ്സി നേടിയ ആദ്യ ഗോൾ തന്നെ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു. ബോക്സിനുള്ളിൽ നിന്ന് എംബാപ്പെയുടെ പാസ് വലത് കാൽ കൊണ്ട് സ്വീകരിച്ച മെസ്സി ഡിഫൻഡറെ കബളിപ്പിച്ച് ഇടതുകാലിന്റെ പുറകുവശം കൊണ്ട് മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പര്ക്ക് ഒരു അവസരം കൊടുക്കാതെ മക്കാബി വലയിൽ എത്തിക്കുകയായിരുന്നു.ലയണൽ മെസ്സി ഷോട്ട് എടുത്ത രീതി ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു.ലയണൽ മെസ്സി നേടിയ രണ്ടാം ഗോളും അതിമനോഹരമായിരുന്നു.
രണ്ട് മക്കാബി ഹൈഫ ഡിഫൻഡർമാരെ മറികടന്ന് അർജന്റീനിയൻ സ്പേസ് കണ്ടെത്തി ബോക്സിന് പുറത്ത് നിന്ന് വലയുടെ താഴത്തെ മൂലയിലേക്ക് ഒരു ഷോട്ട് പായിച്ചു. ബോക്സിന് പുറത്ത് നിന്ന് മെസ്സിയുടെ ശക്തമായ ഇടംകാലൻ ഷോട്ട് മക്കാബി ഹൈഫ പ്രതിരോധക്കാരെയും ഗോൾകീപ്പറെയും കീഴടക്കി വലയിലെത്തി.മക്കാബി ഹൈഫയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ 50-ാം മത്സരമായിരുന്നു. പിഎസ്ജിക്കായി 50 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 26 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അതായത് പിഎസ്ജിക്ക് വേണ്ടി 50 മത്സരങ്ങളിൽ നിന്ന് 48 ഗോൾ സംഭാവനകളാണ് ലയണൽ മെസ്സി നേടിയത്. ഈ സീസണിൽ ഇതുവരെ ക്ലബ്ബിനും രാജ്യത്തിനുമായി 15 ഗോളുകളും 12 അസിസ്റ്റുകളും ലയണൽ മെസ്സി നേടിയിട്ടുണ്ട്.
Another goal by Lionel Messi ✨ pic.twitter.com/YXTcO0CJ51
— IGP🇬🇭 (@RexLutherKing22) October 25, 2022
ഈ സീസണിലെ മികച്ച 5 യൂറോപ്യൻ ലീഗുകളിലെ കളിക്കാർക്കിടയിൽ എല്ലാ മത്സരങ്ങളിലും 10+ ഗോളുകളും 10+ അസിസ്റ്റുകളും നേടുന്ന ഒരേയൊരു കളിക്കാരനായി മെസ്സി മാറുകയും ചെയ്തു. രണ്ടാമത്തെ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് മെസ്സി.ചാമ്പ്യൻസ് ലീഗിൽ ബോക്സിന് പുറത്ത് നിന്ന് ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത് .പിഎസ്ജിക്ക് വേണ്ടി ഏഴാമത്തെ ഗോൾ നേടിയ കാർലോസ് സോളറിനും അസിസ്റ്റ് നൽകിയത് മെസ്സി ആയിരുന്നു.
This goal has got to be the best goal this week.
— Nathan😎 (@JonathanOcheje) October 25, 2022
Messi is still not showing any sign of decline. pic.twitter.com/zr9vsifaFU
ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 18 മത്സരങ്ങളാണ് ലയണൽ മെസ്സി സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചു. അതായത് 27 ഗോൾ പങ്കാളിത്തങ്ങൾ.ഇതിൽ നാല് ഗോളുകൾ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി നേടിയതാണ്.ബാക്കിയുള്ള 11 ഗോളുകളും 12 അസിസ്റ്റുകളും പിഎസ്ജിയുടെ ജേഴ്സിയിൽ പിറന്നതുമാണ്.35 വയസ്സുള്ള മെസ്സി തന്റെ പ്രതാപകാലത്ത് ഓർമിപ്പിക്കും വിധമുള്ള പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫോം ഖത്തറിലും മെസ്സി തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.