പ്രശ്നം ശമ്പളവും രാഷ്ട്രീയവും, അർജന്റീന പരിശീലകൻ സ്കലോണി പടിയിറങ്ങാൻ സാധ്യത |Lionel Scaloni
കഴിഞ്ഞദിവസം ബ്രസീലിനെതിരെ നടന്ന സൂപ്പർക്ലാസിക് മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. ഏറെ ഫൗളുകൾ നിറഞ്ഞ പരുക്കൻ മത്സരത്തിൽ പ്രതിരോധ താരം ഒറ്റമെന്റി നേടിയ ഹെഡർ ഗോളിനാണ് സന്ദർശകരായ അർജന്റീന മറക്കാനയിൽ വിജയിച്ചത്.
മത്സരവിജയം അർജന്റീന ഏറെ ആഘോഷിക്കപ്പെടുമ്പോഴും ആരാധകർക്കും താരങ്ങൾക്കും ഏറെ നിരാശ നൽകുന്ന വാർത്തയാണ് പിന്നീട് ഡ്രസ്സിംഗ് റൂമിൽ നിന്നും വന്നത്. അർജന്റീനയെ നീണ്ട ഇടവേളയ്ക്കുശേഷം വൻ വിജയത്തിലേക്ക് നയിച്ച അവരുടെ പരിശീലകൻ ലയണൽ സ്കലോണി പടിയിറങ്ങുകയാണെന്ന് സൂചന നൽകി. കളിക്കാർക്കും ആരാധകർക്കും ഏറെ പ്രിയപ്പെട്ട പരിശീലകൻ തന്റെ ഭാവിയെക്കുറിച്ച് എനിക്കൊന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞതാണ് അർജന്റീന ആരാധകരെയും കളിക്കാരെയും ഒരുമിച്ച് നിരാശപ്പെടുത്തിയത്. അതിന്റെ അന്വേഷണം കണ്ടെത്തുകയാണ് അർജന്റീന മാധ്യമങ്ങൾ.
🗣️🚨 @leoparadizo: “Lionel Scaloni feels that AFA continues to treat him like an INTERIM coach and felt that they wanted to politize him.” pic.twitter.com/tks6Vpqrem
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2023
അർജന്റീന ഫുട്ബോൾ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയുമായി ചെറിയ അസ്വാരസ്യങ്ങളുണ്ടെന്നതാണ് സ്കാലോണി മാറി ചിന്തിക്കാനുള്ള കാരണം, അതിൽ ലോകകപ്പ് നേടിയമുതലുള്ള ശമ്പളത്തിന്റെ കാര്യവും, രാഷ്ട്രീയവും ഉൾപ്പെടുന്നുണ്ട്. സ്കലോണിയെയും സഹപരിശീലകരെയും ഇപ്പോഴും ഒരു താൽക്കാലിക കോച്ച് എന്ന നിലയിലുള്ള പരിഗണന മാത്രമാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നൽകുന്നത് എന്നാണ് അർജന്റീന പരിശീലകന്റെ പ്രധാന പരാതി.
Lionel Scaloni posts on social media after news of possible exit. https://t.co/0TCVxzkKsy pic.twitter.com/vRr8Bkkx7x
— Roy Nemer (@RoyNemer) November 22, 2023
ലോകകപ്പ് നേടി ഒരു വർഷത്തോളമായിട്ടും ഇനിയും AFA യിൽ നിന്നും ലഭിക്കേണ്ട പ്രതിഫലം അർജന്റീന പരിശീലകനും മറ്റു കോച്ച് സ്റ്റാഫങ്ങൾക്കും ലഭിച്ചിട്ടില്ല എന്നതും അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്. ഇതൊക്കെ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും മറ്റൊരു മുൻനിര ക്ലബ്ബിൽ നിന്നും ഓഫർ ലഭിച്ചാൽ ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ സ്കലോണി പരിഗണിക്കാതിരിക്കില്ല.
Lionel Scaloni left his future as Argentina's head coach uncertain after their game vs. Brazil 😦 pic.twitter.com/lHd1D80zZe
— ESPN FC (@ESPNFC) November 22, 2023
അതുപോലെതന്നെ അർജന്റീന പരിശീലകനെയും കളിക്കാരെയും രാഷ്ട്രീയപരമായി മുതലെടുക്കാനുള്ള ശ്രമം അർജന്റീന ഫുട്ബോൾ പ്രസിഡണ്ട് നടത്തിയിരുന്നു എന്നതാണ് മറ്റൊരു ആരോപണം.അർജന്റീനയിലെ പ്രസിഡണ്ട് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പായ മസ്സ ഇലക്ഷനിൽ തനിക്ക് സഹായകരമാവാൻ വേണ്ടി അർജന്റീന ടീമിനോടൊപ്പമുള്ള ഒരു ഫോട്ടോഷൂട്ട് നടത്താൻ ആഗ്രഹിച്ചിരുന്നു.ടാപ്പിയ സ്‌കലോണിയോട് ഇത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിശീലകൻ നിരസിക്കുകയായിരുന്നു. കാരണം ടീമിനെ രാഷ്ട്രീയവൽക്കരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇത് ടാപ്പിയയിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം കൂടിയായപ്പോൾ സ്കലോണിക്ക് മടുത്തുവെന്നാണ് അർജന്റീന മാധ്യമങ്ങൾ കണ്ടെത്തിയത്.