ലയണൽ മെസ്സി ശെരിക്കും ഫിഫ ബെസ്റ്റ് അർഹിക്കുന്നുണ്ടോ? അർജന്റീന പരിശീലകന്റെ കിടിലൻ മറുപടി ഇതാണ്.. | Lionel Messi

8 തവണ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സി ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. കിലിയൻ എംബാപ്പേയുടേയും എർലിംഗ് ഹാലൻഡിന്റെയും കടുത്ത വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം തന്റെ പേരിൽ സ്വന്തമാക്കിയത്. എന്നാൽ ലിയോ മെസ്സി പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് മുന്നോട്ടുവരുന്നത്.

ലിയോ മെസ്സി അർഹിക്കാത്ത പുരസ്കാരം സ്വന്തമാക്കി എന്നാണ് പലരുടെയും അഭിപ്രായം. മെസ്സിയുടെ കഴിഞ്ഞ വർഷത്തെ പ്രകടനം നോക്കുമ്പോൾ നോമിനേഷൻ ലിസ്റ്റിൽ പോലും ഉൾപ്പെടാൻ കഴിവില്ലായെന്നും വിമർശനങ്ങളിൽ പറയുന്നുണ്ട്. അതേസമയം മെസ്സിക്ക് നേരെ വരുന്ന വിമർശനങ്ങൾക്കും ഫിഫ ദി ബെസ്റ്റ് തർക്ക വിഷയത്തിലും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് അർജന്റീനയുടെ മുഖ്യ പരിശീലകനായ ലയണൽ സ്കലോണി.

“ലിയോ മെസ്സിയുടെ ഫിഫ ദി ബെസ്റ്റ് അവാർഡിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നതെങ്കിൽ ഇത് ഫുട്ബോളിന് അപ്പുറമുള്ള വിഷയമാണെന്നാണ് ഞാൻ കരുതുന്നത്. എന്തുകൊണ്ടാണ് ലിയോ മെസ്സി ഫിഫ ദി ബെസ്റ്റ് വിജയിച്ചത് എന്ന് തർക്കിക്കേണ്ടതില്ല, അത് താരമായാലും പരിശീലകനായാലും അങ്ങനെ തന്നെ. ഇനി എംബാപ്പേയോ ഹാലണ്ടോ ഇത് വിജയിച്ചിരുന്നെങ്കിൽ ഇതുപോലെ തന്നെയായിരിക്കും കാര്യങ്ങൾ. ഇത് മീഡിയ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. ഫുട്ബോളിനെ കുറിച്ച് നന്നായി അറിയാവുന്ന ആളുകൾ മെസ്സിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിനാൽ പിന്നീട് മെസ്സി എന്തുകൊണ്ട് വിജയിച്ചു എന്നത് തർക്കിക്കുന്നതിൽ കാര്യമില്ല.” – അർജന്റീന പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞു.

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലിയോ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയതിൽ തർക്കങ്ങൾ ഇല്ല എന്നാണ് ലയണൽ സ്കലോണി പറഞ്ഞത്. കാരണം തിരഞ്ഞെടുക്കപ്പെട്ട പ്രധാന താരങ്ങളും പരിശീലകന്മാരുമാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനു വോട്ട് ചെയ്തതെന്ന് അർജന്റീന പരിശീലകനായ ലയണൽ സ്കലോണി പറയുന്നുണ്ട്. ഇന്റർമിയാമി താരമായ ലിയോ മെസ്സി നിലവിൽ ക്ലബ്ബിനോടൊപ്പം പ്രി സീസൺ മത്സരങ്ങളിലാണ്.

3/5 - (2 votes)