‘മെസ്സിക്ക് പകരം ആരിറങ്ങും ?’ ഏഴോ എട്ടോ മാറ്റങ്ങളുമായി ഇന്തോനേഷ്യയ്‌ക്കെതിരെ അര്ജന്റീന ഇറങ്ങുമെന്ന് ലയണൽ സ്കെലോണി |Argentina
ഇന്ന് ജക്കാർത്തയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അര്ജന്റീന ഇന്തോനേഷ്യയെ നേരിടും.തങ്ങളുടെ അപരാജിത കുതിപ്പ് 10 മത്സരങ്ങളിലേക്ക് നീട്ടാനുള്ള ശർമത്തിലാണ് നിലവിലെ ലോക ചാമ്പ്യന്മാർ. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ നിന്നും നിരവധി മാറ്റങ്ങളുമായാവും അര്ജന്റീന ഇന്നിറങ്ങുന്നത്.
സൂപ്പർ താരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിൽ അര്ജന്റീന നിരയിൽ ഉണ്ടാവില്ല.ഇന്തോനേഷ്യയ്‌ക്കെതിരെ ഏഴോ എട്ടോ മാറ്റങ്ങൾ വരുത്തുമെന്ന് ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി പറഞ്ഞു.ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരത്തിൽ ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡ് എന്നീ വെറ്ററൻ ത്രയങ്ങളില്ലാതെയാണ് ലയണൽ സ്‌കലോനി കളിക്കുക.”ഏഴോ എട്ടോ മാറ്റങ്ങൾ ഉണ്ടാവും ,ഈ മാറ്റങ്ങൾ കൊണ്ട് ദേശീയ ടീമിന്റെ നിലവാരം മാറില്ല. ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരത്തിലും വിജയം നേടാമെന്ന പ്രതീക്ഷയുണ്ട്”.
“മെസ്സി വിശ്രമത്തിലാണ്. അദ്ദേഹം വിശ്രമിക്കണമെന്ന് ഞാൻ തീരുമാനിച്ചു. അദ്ദേഹത്തെപ്പോലെ ഡി മരിയക്കു ഓട്ടമെന്റിക്കും വിശ്രമം ആവശ്യമാണ്. നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്”മെസ്സി, ഡി മരിയ, ഒറ്റാമെൻഡി എന്നിവർ വിശ്രമിക്കുന്നതിനെ കുറിച്ചും സ്‌കലോനി പറഞ്ഞു.
“ഇന്നത്തെ മത്സരത്തിൽ മെസിക്ക് പകരം ആരു വരും? ആരുമില്ല. മെസ്സിയെപ്പോലെ കളിക്കാൻ ആർക്കും കഴിയില്ല, പക്ഷേ പകരം വയ്ക്കാൻ കഴിയാത്ത കളിക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് ടീമിനെ അതേ രീതിയിൽ കളിക്കാൻ ഞങ്ങൾ ശ്രമിക്കും.ടീമിന് മറ്റ് കഴിവുകളോടെ നന്നായി കളിക്കാൻ കഴിയും.അത് ഞങ്ങൾ ചെയ്യാൻ ശ്രമിക്കും”ലയണൽ മെസ്സിക്ക് പകരം ആരായിരിക്കും എന്ന ചോദ്യത്തിന് പരിശീലകൻ മറുപടി പറഞ്ഞു.ജൂലിയൻ അൽവാരസ്, ലിയാൻഡ്രോ പരേഡസ്, ജിയോ ലോ സെൽസോ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.
Argentina coach Lionel Scaloni to make “seven or eight changes” vs. Indonesia. https://t.co/yB6tNa6p4k pic.twitter.com/bZr0nigXs4
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 18, 2023
അർജന്റീനയുടെ സാധ്യത ഇലവൻ : എമിലിയാനോ മാർട്ടിനെസ് അല്ലെങ്കിൽ ജെറോനിമോ റുല്ലി; നഹുവൽ മോളിന, ലിയോനാർഡോ ബലേർഡി, ജർമൻ പെസെല്ല അല്ലെങ്കിൽ ഫാകുണ്ടോ മദീന, മാർക്കോസ് അക്യൂന;എക്‌സിക്വൽ പലാസിയോസ്,ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, ലൂക്കാസ് ഒകാമ്പോസ്; ജൂലിയൻ അൽവാരസ്, അലജാൻഡ്രോ ഗാർനാച്ചോ അല്ലെങ്കിൽ നിക്കോളാസ് ഗോൺസാലസ്