അർജന്റീനക്കൊപ്പം ലയണൽ സ്കെലോണി മാജിക് 2026 ലോകകപ്പ് വരെ കാണാം |Lionel Scaloni
അർജന്റീന പരിശീകനായ ലയണൽ സ്‌കലോനി കരാർ പുതുക്കി, 2026 ലോകകപ്പ് വരെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി തുടരും.നിരവധി ആഴ്ചകളും മാസങ്ങളും നീണ്ട ചർച്ചകൾക്ക് ശേഷം 2026 ലോകകപ്പ് വരെ സ്‌കലോനി ഒപ്പുവെച്ചതായി എഎഫ്‌എ പ്രസിഡന്റ് ചിക്വി ടാപിയ സ്ഥിരീകരിച്ചു.
2018 ലോകകപ്പ് കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായ ശേഷം 2018 ൽ അർജന്റീന ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായി. 2018ൽ സ്ഥിരം പരിശീലകനാകുകയും 2019 കോപ്പ അമേരിക്കയിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു.ആൽഫിയോ ബേസിലിന് ശേഷം അർജന്റീന ദേശീയ ടീമിനെ ട്രോഫിയിലേക്ക് നയിക്കുന്ന ആദ്യ പരിശീലകനായി സ്‌കലോനി മാറി 44 കാരൻ മാറിയിരുന്നു.2021-ൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിലും 2022-ൽ ഇറ്റലിക്കെതിരായ ഫൈനൽസിമയിലും സ്കെലോണിയുടെ കീഴിൽ കിരീടം നേടിയിരുന്നു.അർജന്റീന ദേശീയ ടീം തങ്ങളുടെ അവസാന 35 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റതിന് ശേഷം ഇതുവരെ ഒരു മത്സരവും അർജന്റീന തോറ്റിട്ടില്ല. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടമാണിത്.2018 റഷ്യ ലോകകപ്പിൽ അർജന്റീന ഒരു സമ്പൂർണ ദുരന്തമായിരുന്നു. ഈ തകർച്ചയെ തുടർന്ന് അർജന്റീന പരിശീലകൻ ജോർജ് സാംപോളിയെ മാറ്റാൻ നിർബന്ധിതരായി.മുൻ അർജന്റീന കളിക്കാരൻ കൂടിയായ ലയണൽ സ്കാലനെ ആദ്യം കെയർടേക്കറായും പിന്നീട് മുഖ്യ പരിശീലകനായും നിയമിച്ചു.അതിനു ശേഷം അർജന്റീന ടീമിൽ വന്ന മാറ്റങ്ങൾ മാജിക് ആയി കാണാം.
2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റ അർജന്റീന പിന്നീട് പരാജയം എന്താണെന്ന് അറിഞ്ഞിട്ടില്ല.2022 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ തോൽവിയറിയാതെ ലോകകപ്പിന് യോഗ്യത നേടി. 17 കളികളിൽ നിന്ന് 11 വിജയങ്ങളും ആറ് സമനിലകളും ഉൾപ്പെടെ 39 പോയിന്റുമായി ഫിഫ ലോകകപ്പ് യോഗ്യതാ കോൺമെബോൾ പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്. എന്നിരുന്നാലും, ലയണൽ സ്കലോനി ഈ വരാനിരിക്കുന്ന ലോകകപ്പ് മാത്രമല്ല ലക്ഷ്യമിടുന്നത്, വരും ഭാവിയിൽ ഒരു യുവ അർജന്റീന ടീമിനെ വികസിപ്പിക്കുക എന്ന ലക്ഷ്യവും ഏറ്റെടുക്കുന്നു.
Argentina manager Lionel Scaloni on his future: “I want to continue with this team and this group. This is my desire. Talks on new deal are well advanced”, tells @gastonedul. 🇦🇷 #Argentina
— Fabrizio Romano (@FabrizioRomano) September 28, 2022
Reminder: it’s 35 games unbeaten as Argentina head coach for Scaloni. pic.twitter.com/AZahLItz78
കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്.