അർജന്റീന പരിശീലകനായി ലയണൽ സ്കെലോണി 2026 വരെ ഉണ്ടാവും |Lionel Scaloni

36 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്ജന്റീന ഖത്തറിൽ വേൾഡ് കപ്പിൽ മുത്തമിട്ടത്.ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ്. മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരം സ്‌കലോണിയുടെ പദ്ധതികൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ടെങ്കിലും ടീമിനെ ഒരുക്കിയെടുക്കാനും ഓരോ മത്സരത്തിനും അനുസരിച്ച് തന്ത്രങ്ങൾ മെനയാനും കളിയുടെ ഗതിയനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുമെല്ലാം സ്‌കലോണിക്ക് പ്രത്യേക കഴിവാണുള്ളത്.

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്തതിനു ശേഷം ലോകകപ്പിലും ഫൈനലിസമിയയിലും അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ സ്കെലോണി നിർണായക പങ്കാണ് വഹിച്ചത്. ഇപ്പോഴിതാ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനിയുടെ കരാർ 2026 ലോകകപ്പ് വരെ നീട്ടിയതായി TyC സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു.ടീമിനെ അടുത്ത ലോകകപ്പ് വരെ നയിക്കാനുള്ള ആഗ്രഹം സ്കലോണി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

44 കാരനായ മുൻ അര്ജന്റീന താരം 2017 മുതൽ അർജന്റീന ടീമിനൊപ്പമുണ്ട്.ജോർജ് സാമ്പവോളിയുടെ സഹായിയായിരുന്നു അദ്ദേഹം.2018-ൽ ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം സ്ഥാനം തെറിച്ച ജോർഗെ സാംപോളിയുടെ പകരക്കാരനായി ലയണൽ സ്‌കലോണി ടീമിന്റെ താൽക്കാലിക കോച്ചായിക്കൊണ്ട് ചുമതലയേൽക്കുന്നുന്നത്. മുൻ അർജന്റീന താരം പരിശീലക ചുമതല ആർക്കും വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.കൃത്യം നാലു വർഷങ്ങൾക്കു മുന്നേ, അതായത് 2018ലായിരുന്നു സ്‌കലോണിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങിയത്.

ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ സ്‌കലോണിയുടെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചു കയറിയത്.അവിടെനിന്നാണ് പുതിയ ചരിത്രത്തിന്റെ രചന ആരംഭിക്കുന്നത്.പിന്നീട് സ്‌കലോണി അർജന്റീനയുടെ സ്ഥിര പരിശീലകനായി മാറി.

Rate this post