❝അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസ് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെത്തുമ്പോൾ❞ | LISANDRO MARTINEZ
അയാക്സിന്റെ അര്ജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായി സ്ഥിരീകരിക്കപ്പെടാൻ അടുത്തിരിക്കുകയാണ്.46 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ആണ് താരം ഓൾഡ് ട്രാഫൊഡിലെത്തുന്നത്. ഫെയ്‌നൂർഡിൽ നിന്ന് ടൈറൽ മലേഷ്യയുടെ വരവിനുശേഷം ഓൾഡ് ട്രാഫോർഡിൽ എറെഡിവിസിയിൽ നിന്നും ഏതുനാണ് രണ്ടാമത്തെ ഡിഫെൻഡറാവും മാർട്ടിനെസ്.
24 കാരനായ മാർട്ടിനെസ് അയാക്‌സിന്റെ ഏറ്റവും വിശ്വസനീയമായ കളിക്കാരനാണ്.2019 ലെ വേനൽക്കാലത്ത് അർജന്റീനിയൻ ടീമായ ഡിഫെൻസ വൈ ജസ്റ്റീഷ്യയിൽ നിന്നാണ് മാർട്ടിനെസ് അയാക്സിലെത്തുന്നത്.18/19 സീസണിലെ പ്രധാന കളിക്കാരിലൊരാളായി മാറിയ നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്ക് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ മികവ് പുലർത്തിയ അർജന്റീനയിൽ നിന്നുള്ള രണ്ടാമത്തെ കളിക്കാരനായിരുന്നു അദ്ദേഹം.മാർട്ടിനെസ് ഒരു ഫുൾ ബാക്ക് ആണോ, ഒരു സെന്റർ ബാക്ക് അല്ലെങ്കിൽ ഒരു മിഡ്ഫീൽഡർ ആണോ? എന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്.
അദ്ദേഹം നിരവധി പൊസിഷനുകൾ കളിച്ചു, പക്ഷേ ഒടുവിൽ ഒരു സെൻട്രൽ ഡിഫൻഡറായി കളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശക്തി കൂടുതൽ വെളിച്ചത്തു വന്നു.ശക്തനായ കളിക്കാരനായ മാർട്ടിനെസിന് ‘വേദന’ എന്ന വാക്ക് അറിയില്ലെന്ന് തോന്നുന്നു.കൂട്ടിയിടിച്ചതിന് ശേഷമോ ടാക്കിളിന് ശേഷമോ ഒന്നും സംഭവിക്കാത്തത് പോലെ എഴുന്നേറ്റു നടന്നു പോവും.സാങ്കേതികമായി വൈദഗ്ദ്ധ്യം ഉള്ള കളിക്കാരൻ കൂടിയാണ് 24 കാരൻ .എറെഡിവിസിയിലെ ആദ്യ 15 മത്സരങ്ങളിൽ അയാക്‌സ് രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കൂടാതെ സിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും വിജയിച്ചു. മാർട്ടിനെസ് മികച്ച പ്രകടനം നടത്തി, ആരാധകർ അദ്ദേഹത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.ഒരു പ്രതിരോധക്കാരൻ എന്ന നിലയിൽ അയാക്സിലെ ഈ വർഷത്തെ മികച്ച കളിക്കാരനുമായി അർജന്റീനിയൻ.
Lisandro Martínez to Manchester United, it’s imminent! Board mission in Amsterdam revealed yesterday is described as “positive, successfull”. 🚨🇦🇷 #MUFC
— Fabrizio Romano (@FabrizioRomano) July 13, 2022
Long meeting with Ajax, agreement close for more than €50m.
Final talks tomorrow: Man Utd hope to seal the deal in 24/48h. pic.twitter.com/NmSs2VWh1S
മാൻ യുടിഡിന് അവരുടെ നിലവാരം ഉയർത്താൻ മാർട്ടിനെസിനെപ്പോലുള്ള കളിക്കാർ ആവശ്യമാണ്.ടെൻ ഹാഗിന് മാർട്ടിനെസിനെ എങ്ങനെ ഉപയോഗിക്കാമെന്നും അയാളിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാമെന്നും അറിയാം. യുണൈറ്റഡിൽ താരത്തെ സെൻട്രൽ ഡിഫൻഡർ പൊസിഷനിലാവും പരിശീലകൻ ഇറക്കാൻ സാധ്യത. മാഞ്ചസ്റ്റർ പ്രതിരോധത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാവും അർജന്റീനിയൻ ഏനാന്തിൽ ഒരു സംശയവും വേണ്ട.
Lisandro Martinez Playing DM 👀 pic.twitter.com/aEmv38QMul
— United Galactico 🏴 (@galactico_mufc) July 13, 2022