ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അര്ജന്റീന പോളണ്ടിനെ നേരിടും. പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടണമെങ്കിൽ അർജന്റീനക്ക് ഇന്ന് പോളണ്ടിനെതീരെ വിജയം കൂടിയേ തീരു.ലൗറ്ററോ മാർട്ടിനസ് വിശേഷിപ്പിച്ചത് പോലെ ഒരു ഫൈനൽ മത്സരം തന്നെയാണ് അർജന്റീനയെ കാത്തിരിക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടാൽ അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടിവരും. അതുകൊണ്ടുതന്നെ ജീവൻ മരണ പോരാട്ടം തന്നെയാവും ഇന്ന് നടക്കുക.
മത്സരത്തിന് മുന്നോടിയായി അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിക്ക് ആദ്യ പതിനൊന്നിൽ ഇനിയും ചില തീരുമാനങ്ങൾ എടുക്കാനുണ്ട്.പോളണ്ടിനെതിരായ ടീമിനെ കുറിച്ച് ലയണൽ സ്‌കലോനി ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ സംസാരിച്ചു. സൗദി അറേബ്യയ്‌ക്കെതിരെ തുടങ്ങിയ ടീമിൽ മെക്‌സിക്കോയ്‌ക്കെതിരെ സ്‌കലോനി കുറച്ച് മാറ്റങ്ങൾ വരുത്തി, പോളണ്ടിനെതിരെ ചില മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് പറഞ്ഞു.ക്രിസ്റ്റ്യൻ റൊമേറോയുടെ സ്ഥാനത്ത് ലിസാൻഡ്രോ മാർട്ടിനസാണ് മെക്സിക്കോയ്‌ക്കെതിരായ മത്സരത്തിൽ കളിച്ചത്.
എന്നാൽ പ്രശസ്ത ജേർണലിസ്റ്റ് ഗാസ്റ്റൺ എഡുൾ പറയുന്നതനുസരിച്ച്, റൊമേറൊ,ജെർമൻ പെസെല്ല എന്നിവരിൽ ഒരാളെ ലിസാൻഡ്രോ മാർട്ടിൻസ്സിന് പകരമായി സ്കലോനി ആദ്യ ഇലവനിൽ ഇറക്കുമെന്നാണ്.നവംബർ 22-ന് സൗദി അറേബ്യയ്‌ക്കെതിരെയുള്ള ലാ ആൽബിസെലെസ്റ്റിന്റെ ആദ്യ മത്സരത്തിലാണ് റൊമേറോ തുടങ്ങിയത്.മോശം പ്രകടനത്തിന് ശേഷം 59-ാം മിനിറ്റിൽ റൊമേറോക്ക് പകരക്കാരനായിമാർട്ടിനെസ് ഇറങ്ങി.നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് പകരക്കാരനായി മെക്സിക്കൊക്കെതിരെ മാർക്കോസ് അക്യൂന ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിരുന്നു, എന്നാൽ പോളണ്ടിനെതിരെ അതിൽ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല, അക്കുന പോളണ്ടിനെതിരെയും ടീമിൽ സ്ഥാനം നേടും.
മെക്സിക്കോക്കെതിരെ നഹുവൽ മോളിനയ്ക്ക് പകരക്കാരനായി ഗോൺസാലോ മോണ്ടിയേലിനെ പരീക്ഷിച്ചിരുന്നെങ്കിലും താരത്തിന് പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. പോളണ്ടിനെതിരെ മോന്റിയലിനു പകരം മോളീനയെ ആദ്യ ഇലവനിൽ തിരിച്ചു കൊണ്ടുവരും. മിഡ്ഫീൽഡിൽ ഗുയ്ഡോ റൈഡ്രിഗസിനു പകരക്കാരനായി എൻസോ ഫെർണാണ്ടസ് അല്ലെങ്കിൽ പെരെഡെസ് ആദ്യ ഇലവനിൽ സ്ഥാനം നേടുമെന്നാണ്.പോളണ്ടിനെതിരായ വിജയം അർജന്റീനയുടെ അവസാന 16-ലെ സ്ഥാനം ഉറപ്പിക്കും. ഒരു സമനിലയും അവർക്ക് അനുകൂലമായി പ്രവർത്തിക്കും, പക്ഷെ മെക്സിക്കോ സൗദി മത്സര ഫലത്തെ ആശ്രയിച്ചിരിക്കും .
Expected changes for Argentina vs. Poland at the World Cup. https://t.co/flPQPGSFmp pic.twitter.com/QieQVvhDqn
— Roy Nemer (@RoyNemer) November 29, 2022
അർജന്റീന സാധ്യത ടീം : എമിലിയാനോ മാർട്ടിനെസ്; ഗോൺസാലോ മോണ്ടിയേൽ അല്ലെങ്കിൽ നഹുവൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ് അല്ലെങ്കിൽ ക്രിസ്റ്റ്യൻ റൊമേറോ, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് അല്ലെങ്കിൽ ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി