” സലയും മാനെയും ഇല്ലാത്ത ലിവർപൂളിന്‌ വേണ്ടി ആര് ഗോളടിക്കും ?”

നിലവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിക്കുന്ന സ്റ്റാർ വിംഗർമാരായ മുഹമ്മദ് സലായും സാദിയോ മാനെയും ഇല്ലാതെ ആഴ്‌സണലിനെതിരെ നടന്ന EFL കപ്പിൽ ലിവർപൂൾ കടുത്ത മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങി.ഗ്രാനിറ്റ് ഷാക്ക ചുവപ്പു കാർഡ് കണ്ടതോടെ ആഴ്‌സണൽ 10 പേരായി കുറഞ്ഞെങ്കിലും, റെഡ്സിന് അവരുടെ നേട്ടം മുതലാക്കാനായില്ല.യുർഗൻ ക്ലോപ്പിന്റെ ടീം ഗോൾ കണ്ടെത്താൻ പാടുപെടുന്നതിനാൽ സലായും മാനെയും ഇല്ലാതെ ലിവർപൂളിന് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

മുമ്പ് നിരവധി തവണ ആൻഫീൽഡിൽ ആഴ്‌സണലിനെതിരെ നിരവധി ഗോളുകൾ നേടി ലിവർപൂൾ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നലെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അവർക്ക് ഗോൾ കണ്ടെത്താനായില്ല.മത്സരത്തിൽ 79% പൊസഷനും ആധിപത്യം പുലർത്തിയെങ്കിലും 17 ഷോട്ടുകളിൽ ഒന്ന് മാത്രമേ റെഡ്‌സിന് ലക്ഷ്യത്തിൽ അടിക്കാൻ ആയുള്ളൂ. ലിവര്പൂളിനെതിരെ മൈക്കൽ അർട്ടെറ്റയുടെ ടീം ദൃഢമായ പ്രതിരോധം സൃഷ്ടിച്ചു.

ലിവർപൂൾ ടീമിൽ മുഹമ്മദ് സലായുടെയും സാദിയോ മാനെയുടെയും അഭാവം ലിവർപൂളിൽ പ്രകടമായിരുന്നു.10 പേരടങ്ങുന്ന ആഴ്‌സണൽ ടീമിനെതിരെ ലിവർപൂൾ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ, സ്റ്റാർ വിംഗർമാരായ മാനെയും സലായും മാത്രമാണോ ജർഗൻ ക്ലോപ്പ് ക്ലബിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് പലരും സംശയം പ്രകടിപ്പിച്ചു.

ആഴ്‌സണലിനെതിരെ ലിവർപൂളിന് ഒരു ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം, എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ രണ്ടാം പാദത്തിനായി ഇരു ടീമുകളും അടുത്ത ആഴ്ച വീണ്ടും ഏറ്റുമുട്ടും. ജനുവരി 21 ന് ഇന്ത്യൻ സമയം പുലർച്ചെ 1:15 ന് മത്സരം ആരംഭിക്കും.

Rate this post