ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ മത്സരത്തിലും ലിവർപൂളിന് സമനില. ഇന്നലെ രാത്രി ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസുമായി 1-1ന് സമനിലയിൽ പിരിയുകകയായിരുന്നു ലിവർപൂൾ. സ്റ്റാർ സ്ട്രൈക്കർ ഡാർവിൻ നൂനെസിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.
ഫുൾഹാമിനെതിരെ 2-2ന് നിരാശാജനകമായ സമനിലയോടെ പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചതിന് ശേഷമാണ് യുർഗൻ ക്ലോപ്പിന്റെ ടീം മത്സരത്തിനിറങ്ങിയത്, ആദ്യ അരമണിക്കൂറിൽ ആധിപത്യം പുലർത്തിയെങ്കിലും 32 ആം മിനുട്ടിൽ വിൽഫ്രഡ് സാഹയുടെ ഗോളിൽ ക്രിസ്റ്റൽ പാലസ് ലീഡ് നേടി. ആദ്യ 45 മിനിറ്റിനുള്ളിൽ 17 ഷോട്ടുകൾ തൊടുത്ത ലിവർപൂളിന് പക്ഷെ സമനില ഗോൾ നേടാനായില്ല. രണ്ടാം പകുതി ആരംഭിച്ച് 12 മിനിട്ടുകൾക്ക് ശേഷം പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സനെ ഹെഡ്ബട്ട് ചെയ്തതിന് ന്യൂനസിന് നേരെ ചുവപ്പ് കാർഡ് റഫറി നീട്ടി.
അതിനു ശേഷം 10 കളിക്കാരുമായി കളി തുടരേണ്ട അവസ്ഥയായി ലിവർപൂളിന്. എന്നാൽ നാലു മിനുട്ടിനകം ലിവർപൂൾ സമനില കണ്ടെത്തി. ലൂയിസ് ഡയസിന്റെ ഒരു സോളോ റണ്ണും അതിനു ശേഷം പിറന്ന പവർഫുൾ ഷോട്ടും തടയാൻ ക്രിസ്റ്റൽ പാലസ് ഡിഫൻസിന് ആയില്ല.78-ാം മിനിറ്റിൽ പാലസിനെ ലീഡിലേക്ക് തിരികെ കൊണ്ടുവരാനുള്ള മഹത്തായ അവസരം സാഹയ്ക്ക് ലഭിച്ചിരുന്നു, എന്നാൽ ചെക്ക് ഒമർ ഡൗക്കൂറെ ഏരിയയിലൂടെ നൽകിയ ക്രോസിൽ നിന്ന് ബാക്ക് പോസ്റ്റിലേക്ക് അദ്ദേഹം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഫലം ലിവർപൂളിനെ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി 12-ാം സ്ഥാനത്തെത്തിക്കുന്നു.
A superb strike from @LuisFDiaz19 during the 1-1 draw with Palace 👏 pic.twitter.com/kkWZkj5QEK
— Liverpool FC (@LFC) August 15, 2022
The skill and pass by Eze 😳
— Crystal Palace F.C. (@CPFC) August 15, 2022
The finish by Zaha ⚡️
Another class Palace counter-attack.#CPFC | #LIVCRY pic.twitter.com/UOensJpRqH
സ്പാനിഷ് ല ലീഗയിൽ സ്ട്രൈക്കർമാരായ മൊറാറ്റയും ഗ്രീസ്മാനും ഗോൾ കണ്ടെത്തിയ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ഗെറ്റാഫയെ പരാജയപ്പെടുത്തി. മത്സരത്തിൽ അത്ലറ്റികോ ആധിപത്യം ആണ് കാണാൻ ആയത്. മത്സരത്തിൽ പതിനഞ്ചാം മിനിറ്റിൽ തന്നെ അത്ലറ്റികോ ഗോൾ നേടി. ജോ ഫെലിക്സിന്റെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ മൊറാറ്റ ഗോൾ നേടുക ആയിരുന്നു.59 മത്തെ മിനിറ്റിൽ ഫെലിക്സിന്റെ തന്റെ പാസിൽ നിന്നു മൊറാറ്റ തന്റെ രണ്ടാം ഗോളും നേടി .75 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ നേടി.മൂന്നാമത്തെ ഗോളിന് വഴിയൊരുക്കിയതും ജാവോ ഫെലിക്സ് ആയിരുന്നു.
João Félix with a hat trick of assists for Atletico Madrid today in a 3-0 win ✨ pic.twitter.com/c9rn1rHlk2
— ESPN FC (@ESPNFC) August 15, 2022
സീരി എയിൽ യുവന്റസിന് വിജയ തുടക്കം. സസുവോളോക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്. പിഎ സ്ജി യിൽ നിന്നും ടൂറിനിൽ എത്തിയ അര്ജന്റീന താരം ഡി മരിയ ഒരു ഗോളും അസിസ്റ്റുമായി തിളങ്ങി. ഒരു പെനാൽറ്റി ഉൾപ്പെടെ ഡുസാൻ വ്ലഹോവിച്ച് രണ്ടു ഗോളുകൾ നേടി.26ആം മിനുട്ടിൽ ആയിരുന്നു ഡി മറിയയുടെ ഗോൾ .ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ വ്ലാഹോവിച് ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ വ്ലാഹോവിച് തന്നെ യുവന്റസിന്റെ മൂന്നാം ഗോളും നേടി. 51ആം മിനുട്ടിലെ ഈ ഗോൾ ഡി മറിയയുടെ പാസിൽ നിന്നായിരുന്നു പിറന്നത്. 34 കാരനായ അർജന്റീന ഫോർവേഡ് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം ഒരു വർഷത്തെ കരാറിൽ ജൂലൈയിൽ ഒരു ഫ്രീ ഏജന്റായി യുവന്റസിൽ ചേർന്നു.
GOLAZO DE DI MARÍA EN SU DEBUT CON JUVENTUS EN SERIE A 🇮🇹 pic.twitter.com/hNDKCIqJ6g
— Pollo (@ThomasZelazko) August 15, 2022
മറ്റൊരു മത്സരത്തിൽ നാപോളി ഹെല്ലോസ് വെറോണയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പടുത്തി.ഖ്വിച ക്വരാറ്റ്സ്ഖേലിയ (37′)വിക്ടർ ഒസിംഹെൻ (45’+3′)പിയോറ്റർ സീലിൻസ്കി (55′)സ്റ്റാനിസ്ലാവ് ലോബോട്ക (65′)മാറ്റെയോ പൊളിറ്റാനോ (79′) എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.കെവിൻ ലസാഗ്ന (29′) തോമസ് ഹെൻറി (48′) എന്നിവർ വെറോണയുടെ ഗോൾ നേടി.