❝ക്വാഡ്രപിൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമാവാൻ ലിവർപൂളിന് സാധിക്കുമോ ?❞| Liverpool

ശനിയാഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് ഈ സീസണിൽ അഭൂതപൂർവമായ ക്വാഡ്രപ്പിൾ നേടാനുള്ള തന്റെ ടീമിന്റെ സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്.

സിറ്റിക്കെതിരെ 3-2 ന്റെ വിജയത്തോടെ ചെൽസിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മറ്റൊരു സെമിഫൈനൽ വിജയികളുമായി മെയ് 14-ന് ഫൈനലിൽ ഏറ്റുമുട്ടും.ഈ സീസണിൽ നാല് കിരീടങ്ങളാണ് ലിവർപൂൾ ലക്‌ഷ്യം വെക്കുന്നത്.ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തിയ മെഴ്‌സിസൈഡ് ക്ലബ് ഫെബ്രുവരിയിൽ ലീഗ് കപ്പ് നേടുകയും പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

“ഇന്നത്തെ പോലെയുള്ള ഒരു ഗെയിം അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാൻ എത്രമാത്രം സാധ്യതയുണ്ടെന്ന് കാണിക്കുന്നുവെന്ന് ഞാൻ കരുതുന്നു” ലിവർപൂളിന്റെ ക്വാഡ്രപ്പിൾ നേടണയുളള സാധ്യതയെ കുറിച്ചുളള ചോദ്യത്തിന് ക്ലൊപ്പ് മറുപടി പറഞ്ഞു.ലീഗ് കപ്പും, എഫ് എ കപ്പും, പ്രീമിയർ ലീഗും,ചാമ്പ്യൻസ് ലീഗും ഒരു സീസണിൽ തന്നെ നേടണയുള്ള ഒരുക്കത്തിലാണ് ലിവർപൂൾ.ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ഒരുമിച്ച് ഒരേ സീസണിൽ നേടാൻ ആയത് ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും മാത്രമാണ്. പ്രീമിയർ ലീഗും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും എന്ന നേട്ടം ഒരൊറ്റ സീസണിൽ നേടാൻ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രവും.

നിലവിൽ ഫോം വെച്ച് നോക്കുകയാണെങ്കിൽ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ വിയ്യാറലിനെ മറികടകക്കനവും എന്നാണ് വിശ്വാസം. ബയേണിനെ മറികടന്നാണ് അവർ എത്തുന്നതെങ്കിലും ലിവർപൂളിന് മറികടക്കണമെങ്കിൽ അവർ വിയർപ്പൊഴുക്കേണ്ടി വരും.കഴിഞ്ഞു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലാണ് ലിവർപൂൾ.കഴിഞ്ഞ വാരാന്ത്യത്തിൽ പ്രീമിയർ ലീഗിൽ സിറ്റിയുമായി 2-2 സമനില വഴങ്ങിയതിന് ശേഷം ലിവർപൂളിന്റെ കിരീട സാധ്യത വർധിച്ചു. പ്രീമിയർ ലീഗിൽ അവർക്ക് ഏഴു മത്സരങ്ങളാണ് അവശേഷിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് , എവെർട്ടൺ , ടോട്ടൻഹാം എന്നിവരെ നേരിടേണ്ടതുണ്ട്.