എന്തുകൊണ്ടാണ് ജർഗൻ ക്ലോപ്പ് ലിവർപൂൾ വിടാൻ തീരുമാനിച്ചത് ?, കാരണമിതാണ് | Jürgen Klopp

ലിവർപൂൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുർഗൻ ക്ലോപ്പ് ക്ലബ്‌ വിടുന്നു. ക്ലോപ്പ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന 2023-24 സീസണ് ശേഷം താൻ ആൻഫീൽഡിലെ പരിശീലകറോളിൽ നിന്നും വിരമിക്കുന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ലിവർപൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ക്ളോപ്പ് തന്റെ തീരുമാനം അറിയിച്ചത്.

2015 ലാണ് ജർമൻ ക്ലബ്‌ ബോറുസിയ ഡോർട്ട്മുണ്ടിൽ നിന്നും ഈ ജർമൻ പരിശീലകൻ ആൻഫീൽഡിൽ എത്തുന്നത്. ബ്രണ്ടൻ റോജേഴ്സിന് പകരക്കാരനായി എത്തിയ ക്ളോപ്പ് ലിവർപൂളിന്റെ ഷെൽഫിലേക്ക് നിരവധി കിരീടങ്ങളും എത്തിച്ചിരുന്നു. പ്രിമീയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ ക്ലബ്‌, ഫിഫ ക്ലബ്‌ വേൾഡ് കപ്പ്, എഫ്എ കപ്പ്, കരബാവോ കപ്പ് തുടങ്ങിയ കിരീടങ്ങളിലേക്ക് ലിവർപ്പൂളിനെ നയിച്ചത് ക്ളോപ്പാണ്.പ്രിമീയർ ലീഗിൽ പല തവണ പെപ് ഗാർഡിയോളയുടെ സിറ്റിയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ക്ളോപ്പിന്റെ ലിവർപൂളിനായിട്ടുണ്ട്.

2026 വരെ ക്ളോപ്പിന് ലിവർപൂളിൽ കരാറുണ്ട്. അതിനിടയിൽ ക്ലബ്‌ വിടുന്ന തീരുമാനം ക്ളോപ്പിന്റെ മാത്രം സ്വകാര്യം തീരുമാനമായിരുന്നു. കഴിഞ്ഞ നവംബറിൽ തന്നെ ക്ലബ്‌ വിടുന്ന തീരുമാനം താൻ കൈ കൊണ്ടിരുന്നു എന്ന് ക്ളോപ്പ് വ്യക്തമാക്കി.ഞാൻ ക്ലബ്ബിനൊപ്പം അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫറുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഞാൻ എങ്ങോട്ട് വേണമെങ്കിലും പോകാം എന്ന് തോന്നി, അതിന്റെ സമയമായെന്ന് മനസ്സിൽ തോന്നി.പെട്ടെന്നുള്ള ആ ചിന്ത അത് എന്നെ തന്നെ അത്ഭുതപ്പെടുത്തി, ഞാനിവിടെ ഉണ്ടാവില്ലെന്ന് ചിന്തിച്ചു തുടങ്ങിയതെന്നും ക്ളോപ്പ് വീഡിയോയിൽ പറയുന്നു.

‘ഈ വാര്‍ത്ത അപ്രതീക്ഷിതമാണെന്നും ഞെട്ടലുണ്ടാക്കുമെന്നും എനിക്കറിയാം. പക്ഷേ എന്റെ ഊര്‍ജം മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ഒരു ഘട്ടത്തില്‍ ഇത് എന്തായാലും പ്രഖ്യാപിക്കേണ്ടി വരും. ഇപ്പോള്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷേ ഈ ജോലി വീണ്ടും വീണ്ടും ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു” ക്ളോപ്പ് പറഞ്ഞു.ലിവര്‍പൂള്‍ ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത് ക്ലോപ്പിന്‍റെ കീഴിലാണ്. 2019ല്‍ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാനും ക്ലോപ്പിന് സാധിച്ചു. ക്ലോപ്പിനൊപ്പം ആറ് പ്രധാന കിരീടങ്ങളാണ് ലിവര്‍പൂള്‍ നേടിയത്.

Rate this post