ലിവർപൂളിന് കനത്ത പിഴ, മാക് അലിസ്റ്ററിനെ കാത്തിരിക്കുന്നത് വിലക്കിനുള്ള സാധ്യത.

പ്രീമിയർ ലീഗിലെ അവസാന മാച്ച് വീക്കിൽ നടന്ന ലിവർപൂൾ- ടോട്ടൻഹാം മത്സരം ഏറെ വിവാദങ്ങൾക്ക് പേര് കേട്ട മത്സരമാണ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൻഹാം വിജയിച്ചെങ്കിലും മത്സരത്തിന്റെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ ലിവർപൂളിന്റെ ലൂയിസ് ഡയസ് നേടിയ ഗോൾ റഫറി വാറിലൂടെ നിഷേധിച്ചത് തന്നെയാണ് പ്രധാന വിവാദം.

മത്സരത്തിൽ റഫറി ഗോൾ നിഷേധിചെങ്കിലും റഫറിമാരുടെ സംഘടനയായ പിജിഎംഒഎൽ (പ്രൊഫഷണൽ ഗെയിംസ് മാച്ച് ഓഫിഷ്യൽ) അത് റഫറിയുടെ പിഴവാണ് എന്ന് പരസ്യമായി സമ്മതിച്ചതോടെ വിവാദങ്ങൾക്ക് ചൂട് കൂടി.വിവാദങ്ങൾക്കിടയിൽ ലിവർപൂളിന് എഫ്എ 25000 പൗണ്ട് പിഴ ഈടാക്കുകയും ചെയ്തു. മത്സരത്തിൽ 8 ബുക്കിംഗ് ലഭിച്ചതിനാണ് എഫ്എയുടെ നടപടി. എഫ്എ നിയമപ്രകാരം ഒരു മത്സരത്തിൽ ഒരു ടീമിന് ആറോ ആറിൽ കൂടുതലോ ബുക്കിംഗ് ലഭിച്ചാൽ അച്ചടക്കമില്ലായ്മയുടെ പേരിൽ നടപടി സ്വീകരിക്കും അതിന്റെ ഭാഗമായാണ് ലിവർപൂളിനെതിരെ ഈ നടപടി.

മത്സരത്തിൽ കുർട്ടിസ് ജോൺസ്, ജോട്ട എന്നിവർക്ക് റെഡ് കാർഡും മാക്ക് അലിസ്റ്റർ,മുഹമ്മദ്‌ സല, ആൻഡി റോബർട്ടസൻ, വാൻ ഡെയ്ക്ക് എന്നിവർക്ക് മഞ്ഞകാർഡും ലഭിച്ചിരുന്നു.എന്നാൽ അഞ്ച് ബുക്കിംഗ് ലഭിച്ച ടോട്ടൻഹാം നടപടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അതെ സമയം, മത്സരത്തിന് ശേഷം ടോട്ടൻ ഹാം താരം ക്രിസ്ത്യൻ റൊമോറയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ ടോട്ടൻഹാം റഫറി ഉൾപ്പെടെ 12 താരങ്ങളുമായാണ് ടോട്ടൻഹാം കളിച്ചതെന്ന് കമന്റ് രേഖപ്പെടുത്തിയതിന് ലിവർപൂൾ താരം മാക്ക് അലിസ്റ്ററിനെതിരെയും നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

5/5 - (1 vote)