ഗോൾ വർഷവുമായി ലിവർപൂൾ : രണ്ടാം പകുതിയിൽ നാലു ഗോളുകൾ നേടി അവിശ്വസനീയ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ സിറ്റി : പത്തു പേരായി ചുരുങ്ങിയെങ്കിലും വിജയം നേടി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാൻ വിജയം നേടി ലിവർപൂൾ. ഇന്ന് നടന്ന മത്സരത്തിൽ ബോൺമൗത്തിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് വിജയിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മൂന്നാം മിനുട്ടിൽ ഡിയസും, ആറാം മിനുട്ടിൽ എലിയറ്റും 28ആം മിനുട്ടിൽ അർനോൾഡും 31ആം മിനുട്ടിൽ ഫർമിനോയുടെ ഗോൾ നേടി.

45 ആം മിനുട്ടിൽ ഡച്ച് ഡിഫൻഡർ വാൻ ഡൈകിലൂടെ ലിവർപൂൾ അഞ്ചാം ഗോൾ നേടി. 48ആം മിനുട്ടിലെ ക്രിസ് മെഫെമിൻറെ സെൽഫ് ഗോൾ ലിവർപൂളിന്റെ സ്കോർ ആറാക്കി. 63ആം മിനുട്ടിൽ ഫർമിനോയുടെ വക ഏഴാം ഗോളും പിറന്നു.81ആം മിനുട്ടിൽ ഫാബിയോ കാർവാലോയുടെ ലിവർപൂളിന്റെ എട്ടാമത്തെ ഗോൾ പിറന്നു.85ആം മിനുട്ടിൽ ഡയസിന്റെ രണ്ടാം ഗോളോടെ ലിവർപൂൾ ഗോൾ പട്ടിക തികച്ചു.നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിട്ടാണ് ലിവര്പൂളിനുള്ളത്.

മറ്റൊരു മത്സരത്തിൽ സൂപ്പർ ഹാലാൻഡിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം നാല് ഗോളടിച്ചാണ് സിറ്റി വിജയം നേടിയെടുത്തത്.നാലാം മിനുട്ടിൽ സ്റ്റോൺസിന്റെ ഒരു സെൽഫ് ഗോളിൽ സിറ്റി പുറകിലായി.ഇരുപതാം മിനുട്ടിൽ ആൻഡേഴ്സണിന്റെ ഹെഡാരിൽ നിന്നുള്ള ഗോളിലൂടെ ക്രിസ്റ്റൽ പാലസ് രണ്ടു ഗോളിന് മുന്നിലെത്തി.53ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ സിറ്റി മത്സരത്തിലേക്ക് തിരിച്ചു വന്നു.62ആം മിനുട്ടിൽ ഫോഡന്റെ പാസിൽ നിന്നും ഹാലൻഡ് നേടിയ ഗോളിൽ സിറ്റി സമനില പിടിച്ചു.70ആം മിനുട്ടിൽ ടാപ്പ് ഇൻ ഗോളിലൂടെ നോർവീജിയൻ സിറ്റിയെ മുന്നിലെത്തിച്ചു.81ആം മിനുട്ടിൽ ഗുൻഡോഗൻറെ പാസിൽ നിന്നും ഹാലാൻഡ് ഹാട്രിക്ക് തികച്ചു. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി.

ആദ്യ പകുതിയിൽ പത്തു പേരുമായി ചുരുങ്ങിയെങ്കിലും ലെസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ ജയം നേടി ചെൽസി.ലെസ്റ്ററിന്റെ ഹാർവി ബാൺസിനെ വീഴ്ത്തിയതിന് കോനർ ഗല്ലഗർ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ 28 ആം മിനുട്ടിൽ ചെൽസി പത്തു പേരായി ചുരുങ്ങി.എന്നാൽ വിട്ടുകൊടുക്കാതെ പൊരുതിയ ചെൽസി 47 മിനുട്ടിൽ സ്റ്റെർലിങ്ങിന്റെ ഗോളിൽ മുന്നിലെത്തി. 63 ആം മിനുട്ടിൽ റീസ് ജെയിംസിന്റെ ക്രോസിൽ നിന്നും സ്റ്റെർലിങ് രണ്ടാം ഗോൾ നേടി ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. 66 ആം മിനുട്ടിൽ ജാമി വാർഡിയുടെ ഒരു പാസിൽ നിന്നും ഹാർവി ബാൺസ് ലീസ്റ്ററിന്റെ ആശ്വാസ ഗോൾ നേടി.അവസാന നിമിഷങ്ങൾ സമനില നേടാൻ ലെസ്റ്റർ ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം ബേധിക്കാനായില്ല.

Rate this post