ഇന്ന് യൂറോപ്പിൽ ഗ്ലാമർ പോരാട്ടങ്ങൾ, പ്രീമിയർ ലീഗിൽ ലിവർപൂൾ ഇന്ന് ചെൽസിക്കെതിരെ..
ഇന്ന് യൂറോപ്പിൽ സൂപ്പർ പോരാട്ടങ്ങളാണ്,പ്രീമിയർ ലീഗിലാണ് ഏറ്റവും വലിയ ഗ്ലാമർ പോരാട്ടങ്ങൾ നടക്കുന്നത്. ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ ലിവർപൂളും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ചെൽസിയും കൊമ്പു കോർക്കുമ്പോൾ ഇന്ന് തീപാറും അതുറപ്പ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1:45നാണ് ഈ വമ്പൻ പോരാട്ടം.
പ്രീമിയർ ലീഗിൽ 21 മത്സരങ്ങളിൽ 48 പോയിന്റ്കളുമായി നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ചെൽസി അത്രയും മത്സരങ്ങളിൽ തന്നെ 31 പോയിന്റ്മായി പത്താം സ്ഥാനത്താണ്.കരബാവോ കപ്പിന്റെ ഫൈനലിൽ എത്തിയതാണ് നിലവിൽ ചെൽസിക്കുള്ള ഏക ആശ്വാസം. ചെൽസിയും ലിവർപൂളും തമ്മിൽ തന്നെയാണ് കാരബാവോ കപ്പിന്റെ കലാശ പോരാട്ടത്തിലും നേരിടാൻ പോകുന്നത്.
MATCHDAY 🤍
— Tottenham Hotspur (@SpursOfficial) January 31, 2024
🆚 Brentford
🏟️ @SpursStadium
🏆 Premier League
⏰ 7.30pm GMT
#️⃣ #TOTBRE pic.twitter.com/SIshLhjb9Q
പ്രീമിയർ ലീഗിലെ ഇന്നത്തെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ബ്രെൻഡ് ഫോർഡിനെതിരെ പോരടിക്കും. ടോട്ടൻ ഹാമിന് ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയെ മറികടക്കാൻ ടോട്ടൻഹാമിന് കഴിയും. മറ്റൊരു മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ബേൺലിയാണ്. ഇരു മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ്. താരതമ്യേന ദുർബലരായ ബെൺലിയെ സിറ്റി തോൽപ്പിച്ചാൽ ആഴ്സണലിനെ മറികടന്ന് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താൻ സിറ്റിക്ക് കഴിയും.
ലാലിഗയിൽ വലിയ പ്രതിസന്ധി നേരിടുന്ന ബാഴ്സലോണ ഇന്ന് ഒസാസുനക്കെതിരെ കളത്തിലിറങ്ങും. ബാഴ്സലോണ തുടർച്ചയായ രണ്ട് വലിയ തോൽവികൾ ഏറ്റുവാങ്ങിയിരുന്നു. വലൻസിയക്കെതിരെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ തോറ്റത്. ആ തോൽവിയിയിൽ സാവി ഈ സീസണോടുകൂടി ബാഴ്സലോണയിൽ നിന്നും സ്ഥാനമൊഴിയും എന്ന പ്രഖ്യാപനവുമുണ്ടായി. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30 നാണ് ബാഴ്സലോണ-ഒസാസുന മത്സരം.