പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആതിഥേയത്വം വഹിക്കുമ്പോൾ രണ്ടു ടീമിനും പോരാട്ടം നിർണയകമാവും. കിരീടത്തിനായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യസത്തിൽ മത്സരിക്കുന്ന ലിവർപൂളിന് ഇന്നത്തെ മത്സരത്തിൽ ജയം കൂടിയേ തീരു.
മറുവശത്ത് അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ യുണൈറ്റഡിന് ഇന്നത്തെ മത്സരം ജയിച്ചേ തീരു. കഴിഞ്ഞ മത്സരത്തിൽ സിറ്റിയെ പരാജയപ്പെടുത്തി എഫ്എ കപ്പ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്ത യുർഗൻ ക്ലോപ്പിന്റെ ടീം തികഞ്ഞ ആത്മവീശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് റെഡ് ഡെവിൾസ് നോർവിച്ച് സിറ്റിക്കെതിരെ 3-2 ജയത്തിന്റെ ബലത്തിലാണ് ഇറങ്ങുന്നത്.
ലിവർപൂളിനെ തടയാനുള്ള കരുത്ത് ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടോ എന്ന ചോദ്യത്തിന് അപ്പുറം പ്രസ്കതമാണ് ഈ മത്സരം. ഇന്നത്തെ മത്സരത്തിൽ ലിവർപൂൾ ജയിച്ചു കഴിഞ്ഞാൽ സിറ്റിയുടെ അടുത്ത മത്സരം വരെ അവർക്ക് ഒന്നാം സ്ഥാനത്ത് നിൽക്കാം.മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് 4ന് അപ്പുറം ലിവർപൂളിനെ തടയേണ്ടതിനുള്ള കാരണം ഈ ഇരുപതാം ലീഗ് കിരീടം എന്നതാകും. ഇപ്പോൾ ഇംഗ്ലണ്ടിൽ ഇരുപത് ലീഗ് കിരീടങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ ഏറ്റവും മികച്ച ക്ലബെന്ന റെക്കോർഡിൽ നിൽക്കുകയാണ്. ലിവർപൂൾ ഇത്തവണം കിരീടം നേടിയാൽ ആ റെക്കോർഡിനാകും കോട്ടം തട്ടുക. അതുകൊണ്ട് എന്ത് വില കൊടുത്തും ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തടയാൻ ശ്രമിക്കും.
ആൻഫീൽഡിൽ ചെന്ന് ലിവർപൂളിന് പരാജയപെടുത്തുക എന്നത് നിലവിൽ യുണൈറ്റഡിന് സാധ്യമാവുന്ന ഒന്നല്ല. സലാ -മാനെ -ജോട്ട -ഡിയാസ് മുന്നേറ്റനിരയെ തടയാനുള്ള ശക്തിയൊന്നും യുണൈറ്റഡിന്റെ ശരാശരിയിൽ താഴ്ന്ന പ്രതിരോധത്തിന് ഇല്ല.ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചരിത്രപരമായി ശ്രദ്ധേയമായ റെക്കോർഡുണ്ട്, കൂടാതെ ഇരു ടീമുകളും തമ്മിൽ കളിച്ച 208 മത്സരങ്ങളിൽ 81ലും ജയിച്ചിട്ടുണ്ട്, ലിവർപൂളിന്റെ 69 വിജയങ്ങൾ ആണുള്ളത്.
ലിവർപൂളിനെതിരെ ആൻഫീൽഡിൽ നടന്ന അവസാന അഞ്ച് എവേ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചില്ല.2021 ഡിസംബറിൽ ലെസ്റ്റർ സിറ്റിക്കെതിരായ അവരുടെ പ്രീമിയർ ലീഗ് തോൽവിക്ക് ശേഷം, ലിവർപൂൾ 12 മത്സരങ്ങളിൽ നിന്ന് 32 പോയിന്റ് നേടിയിട്ടുണ്ട് – ഈ കാലയളവിൽ മറ്റേതൊരു പ്രീമിയർ ലീഗ് ടീമിനേക്കാൾ കൂടുതൽ ആണിത്.പ്രീമിയർ ലീഗിലെ അവസാന രണ്ട് എവേ മത്സരങ്ങളും പരാജയപ്പെട്ടാണ് യുണൈറ്റഡ് എത്തുന്നത്