ലിവർപൂളിന് ജയം : ചെൽസിക്ക് തോൽവി : മാഞ്ചസ്റ്റർ സിറ്റിക്ക് സമനില : ജയവുമായി റയൽ മാഡ്രിഡ് :മിലാൻ ടീമുകൾക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിലിനെതിരെ ലിവർപൂളിന് തകർപ്പൻ ജയം.ഡാർവിൻ നൂനെസിന്റെയും കോഡി ഗാക്‌പോയുടെയും ഗോളുകൾക്ക് 2-0ന് അനായാസ ജയം നേടി.പത്താം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ പാസിൽ നിന്ന് ഡാർവിൻ ന്യൂനെസ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി.
തൊട്ടുപിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയ ഗാക്‌പോയിലൂടെ ലിവർപൂൾ തങ്ങളുടെ നേട്ടം ഇരട്ടിയാക്കി.22-ാം മിനിറ്റിൽ പെനാൾട്ടി ബോക്സിന് പുറത്തുള്ള ഒരു ഹാൻഡ് ബോളിന് ഗോൾകീപ്പർ നിക്ക് പോപ്പ് ചുവപ്പ് കാർഡ് കണ്ടതോടെ ന്യൂകാസിലിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഈ ജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ 35 പോയിന്റുമായി ലിവർപൂൾ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. 41 പോയിന്റുമായി ന്യൂകാസിൽ നാലാം സ്ഥാനത്ത് തുടരുന്നു.
ഏറ്റവും താഴെയുള്ള സതാംപ്ടണോട് 1 -0 ത്തിന്റെ തോൽവി ഏറ്റുവാങ്ങി ചെൽസി. ഈ പരാജയം മാനേജർ ഗ്രഹാം പോട്ടറെ കൂടുതൽ സമ്മർദ്ദത്തിലാക്കി.45-ാം മിനിറ്റിൽ വാർഡ്‌പ്രോസ് ഫ്രീകിക്കിലൂടെ ആണ് ചെൽസിക്കെതിരേ സതാംപ്ടൺ വിജയ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ റഹീം സ്റ്റെർലിംഗും കെയ് ഹാവെർട്‌സും ചേർന്ന് സതാംപ്ടൺ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിയപ്പോൾ ചെൽസി സജീവമായി. എന്നാൽ ഗോൾ മാത്രം പിറന്നില്ല.ഈ കലണ്ടർ വർഷത്തിലെ 10 മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി ചെൽസി നിൽക്കുന്നത്.ചെൽസി 23 കളികളിൽ നിന്ന് 31 പോയിന്റുമായി പത്താം സ്ഥാനത്താണ്, ആദ്യ നാലിൽ നിന്ന് 10 പോയിന്റ് പിന്നിലാണ്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വൻ തുക ചെലവഴിച്ചിട്ടും ചെൽസിയുടെ ഭാഗ്യം വീണ്ടെടുക്കാൻ പാടുപെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള അവസരം കളഞ്ഞ് മാഞ്ചസ്റ്റർ സിറ്റി.നോട്ടിംഗ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ സിറ്റിയെ 1-1ന് സമനിലയിൽ തളച്ചു.മാഞ്ചസ്റ്റർ സിറ്റി ബെർണാർഡോ സിൽവയുടെ തകർപ്പൻ സ്‌ട്രൈക്കിലൂടെ 41ആം മിനുട്ടിൽ ലീഡ് നേടിയിരുന്നു. എന്നാൽ 84 ആം മിനുട്ടിൽ ഗോൾ ഫോറസ്റ്റിന് സമനില നൽകി.കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് നേടിയ ഒന്നാം സ്ഥനാമാണ് സിറ്റി ഇന്ന് വീണ്ടും ആഴ്സണലിന് നൽകിയിരിക്കുന്നത്.23 മത്സരങ്ങളിൽ നിന്നും ആഴ്സണലിന് 54 പോയിന്റും മത്സരങ്ങളിൽ നിന്നും സിറ്റിക്ക് 52 പോയിന്റുമാണുളളത്.
ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം. രണ്ടാം പകുതിയിൽ ഫെഡറിക്കോ വാൽവെർഡെയും മാർക്കോ അസെൻസിയോയുടെയും ഗോളുകൾക്ക് റയൽ മാഡ്രിഡ് 2-0ന് ഒസാസുനയെ തോൽപ്പിച്ച്ബാഴ്‌സലോണയുമായുള്ള വിടവ് അഞ്ച് പോയിന്റായി കുറച്ചു, പക്ഷേ നിലവിലെ ചാമ്പ്യന്മാർക്ക് അവരുടെ വിജയം നേടാൻ എല്ലാ വഴികളും പോരാടേണ്ടിവന്നു.കളിയുടെ 78-ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് മിഡ്ഫീൽഡർ വാൽവെർഡെ ആണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. ഉറുഗ്വേ താരത്തിന്റെ സീസണിലെ പതിനൊന്നാം ഗോളായിരുന്നു ഇത്. സ്റ്റോപ്പേജ് ടൈമിൽ കൗമാരക്കാരനായ പകരക്കാരൻ അൽവാരോ റോഡ്രിഗസിന്റെ പാസ് അസെൻസിയോ വലയിലാക്കി റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ചു.
ഇറ്റാലിയൻ സിരി എ യിൽ ഇന്റർ മിലാൻ ഉഡിനീസിനെതിരെ 3-1 ന് ഹോം ജയം നേടി, സീരി എയിലെ അവരുടെ അപരാജിത ഓട്ടം നാല് ഗെയിമുകളായി വർദ്ധിപ്പിച്ചു.ലീഡർമാരായ നാപ്പോളിയെക്കാൾ 15 പോയിന്റ് പിന്നിലായി തുടരുന്നു.റൊമേലു ലുക്കാക്കു (20′ PEN)ഹെൻറിഖ് മഖിതാര്യൻ (73′)ലൗട്ടാരോ മാർട്ടിനെസ് (89′) എന്നിവർ ഇന്ററിന്റെ ഗോളുകൾ നേടിയപ്പോൾ സാൻഡി ലോവ്റിക്ക് (43′)ഉഡിനീസിന്റെ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ എസി മിലാൻ എതിരില്ലത്ത ഒരു ഗോളിന് മൊൻസായെ പരാജയപ്പെടുത്തി. 31 ആം മിനുട്ടിൽ മെസിയാസ് നേടിയ ഗോളിനായിരുന്നു മിലൻറെ ജയം. വിജയത്തോടെ 23 മത്സരത്തിൽ നിന്നും 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മിലാൻ.