“ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ” എമിലിയാനോ മാർട്ടിനെസിനെ പ്രശംസിച്ച് മെസ്സി

അർജന്റീനയുടെ കോപ്പ അമേരിക്ക 2021 വിജയത്തിൽ മെസ്സിക്കൊപ്പം പ്രധാന പങ്കു വഹിച്ച താരമാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ലോകകപ്പ് യോഗ്യത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുൻ ആഴ്സണൽ ഗോൾകീപ്പറെ പ്രശംസിച്ചിരിക്കുകയാണ് ലയണൽ മെസ്സി. വര്ഷങ്ങളായി അര്ജന്റീന നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നമായിരുന്നു മികച്ച ഒരു ഗോൾ കീപ്പറുടെ അഭാവം . മാർട്ടിനെസിന്റെ സമീപകാല ഉയർച്ച അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്. സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്കക്ക് ശേഷം മാർട്ടിനെസിനെ പ്രതിഭാസം എന്നാണ് വിശേഷിപ്പിച്ചത്.

2014 ലോകകപ്പിൽ സെർജിയോ റൊമേറോയുടെ മികച്ച പ്രകടനത്തിന് ശേഷം ആൽബിസെലെസ്റ്റെ സ്ഥിരതയുള്ള ഒരു കീപ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫ്രാങ്കോ അർമാണി, വില്ലി കബല്ലേറോ എന്നിവരെ പരീക്ഷിച്ചു, പക്ഷേ രണ്ട് കീപ്പർമാരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.ഈ വർഷം ജൂണിൽ 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയുമായി 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ അർജന്റീനയ്ക്കായി മാർട്ടിനെസ് അരങ്ങേറ്റം കുറിച്ചു. അന്നുമുതൽ കീപ്പർ ടീമിൽ പകരം വെക്കാനില്ലാത്തവനായി ഉയർന്നു. കോപ്പ മേരിക്കയിൽ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത് .ആറ് കളികളിൽ നാല് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ഉറുഗ്വായ്ക്കെതിരെ 3-0ന് വിജയിച്ചതിൽ മാർട്ടിനെസ് മികച്ച പ്രകടനമാണ് നടത്തിയത്.ലയണൽ മെസ്സി, റോഡ്രിഗോ ഡി പോൾ, ലൗടാരോ മാർട്ടിനെസ് എന്നിവർ വലകുലുക്കുന്നതിനുമുമ്പ് മാർട്ടിനെസ് ചില മികച്ച സേവുകൾ നടത്തി.

മാർട്ടിനെസ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി മാറിയെന്ന് അർജന്റീന ക്യാപ്റ്റൻ മെസ്സി പറഞ്ഞു .ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാൾ ഞങ്ങളുടെ പക്കലുണ്ട്, ”ലയണൽ മെസ്സി പറഞ്ഞു.മാർട്ടിനെസ് 2019-20 സീസണിൽ പ്രശസ്തിയിലേക്ക് ഉയർന്നു. പുതിയ മാനേജർ മൈക്കൽ ആർട്ടെറ്റയ്ക്ക് ബെർണ്ട് ലെനോയുടെ പരിക്കിനെ തുടർന്ന് അർജന്റീന കസ്റ്റോഡിയന്റെ സേവനം ആവശ്യമായിരുന്നു. ആ സീസണിൽ ആഴ്സണലിനായി 23 മത്സരങ്ങളിൽ ഒൻപത് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്തു.

കഴിഞ്ഞ വേനൽക്കാലത്ത് ആഴ്സണലിന് ഏകദേശം 20 മില്യൺ പൗണ്ട് നൽകിക്കൊണ്ട് ആസ്റ്റൺ വില്ല അർജന്റീന ഗോൾകീപ്പറെ സ്വന്തമാക്കി.2020-21 സീസണിൽ മാർട്ടിനെസ് അവർക്കായി 39 മത്സരങ്ങളിൽ 15 ക്ലീൻ ഷീറ്റുകൾ രജിസ്റ്റർ ചെയ്തു. കോപ്പ അമേരിക്ക സെമി ഫൈനലിൽ ക്കെതിരായ സെമി ഫൈനൽ ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റികൾ തടുത്തിട്ടു. ഫൈനലിൽ ബ്രസീലിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തു. കൊളംബിയൻ താരങ്ങളായ സാഞ്ചസ്, മിന, എഡ്വിൻ കാർഡോണ എന്നി താരങ്ങളുടെ കിക്കുകളാണ് മാർട്ടിനെസ് തടുത്തിടത്ത്. തന്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്താണ് മാർട്ടിനെസ് മൂന്നു കിക്കും തടുത്തിട്ടത്.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഗോൾകീപ്പർമാരിൽ ഒരാളാണ് മാർട്ടിനെസ് .പ്രീമിയർ ലീഗിൽ ക്ലീൻ ഷീറ്റുകളുടെ എണ്ണത്തിൽ മൂന്നാമനും സേവുകളുടെ ഈണത്തിൽ ഒന്നാമനുമായാണ് താരം കോപ്പക്ക് എത്തിയത്.10 വർഷത്തോളം ആഴ്സണൽ ടീമിന്റെ ഭാഗമായിട്ടും തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോയത് കഴിഞ്ഞ വർഷമാണ്. മികച്ച നേതൃപാടവം കൊണ്ടും അതിലുപരി ബോക്സിനകത്തെ മികച്ച പ്രകടനം കാരണവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഉയർന്നുവരാൻ മാർട്ടിനെസിന് സാധിച്ചു. ആഴ്സനലിലെ പത്തു വർഷത്തെ കാലയളവിൽ ആറു ക്ലബുകളിലായി ലോൺ സ്പെൽ പൂർത്തിയാക്കി. എന്നാൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലേക്കുള്ള ട്രാൻസ്ഫർ താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു.

Rate this post