“ഗവി ബാഴ്സലോണയിലൂടെ ഒരു ലോകോത്തര പ്രതിഭയായി മാറുകയാണ്”

ബാഴ്‌സലോണയിൽ ഈ സീസണിൽ ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങളും ഗവി പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്.ക്രമേണ അദ്ദേഹം ലോകോത്തര പ്രതിഭയായി മാറികൊണ്ടിരിക്കുകയാണ്. റൊണാൾഡ് കോമന്റെയും ഇപ്പോൾ സാവി ഹെർണാണ്ടസിന്റെയും കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നേടിയ 17 കാരൻ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗവി ഒരു പ്രത്യേക കളിക്കാരനാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.സ്‌പെയിൻ ഇന്റർനാഷണൽ തന്റെ കഴിവുകളെ ഒരു മത്സരത്തിന്റെ മനസികാവസ്ഥയുമായി സംയോജിപ്പിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു.കാരണം ഒരു ഗെയിമിന്റെ 90 മിനിറ്റിലുടനീളം ഓരോ പന്തിനും പോരാടാൻ അവൻ ആഗ്രഹിക്കുന്നു. ഇന്നലെ എൽച്ചെക്കെതിരെ നടന്ന മത്സരത്തിൽ അസാധാരണമായ ഒരു ഗോളിലൂടെ ഗാവി ബാഴ്സയുടെ ബാഴ്‌സലോണയുടെ ലീഡ് ഇരട്ടിയാക്കുകയും മറ്റൊരു വഴിയൊരുക്കുകയും ചെയ്തു.

ശനിയാഴ്ച ക്യാമ്പ് നൗവിലെ കളി അവസാനിച്ചതിന് ശേഷം ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് ഗവിയുടെ പ്രകടനത്തെ പ്രശംസിച്ചു.“അവൻ കളിച്ച കളി ഗംഭീരമാണ്,” സാവി പറഞ്ഞു.”അദ്ദേഹത്തിന്റെ അഭിലാഷവും വ്യക്തിത്വവും കാരണം അവൻ കളിക്കുന്നത് തന്നെ മികച്ച കാഴ്ചയാണ് ,അവന്റെ വ്യക്തിത്വം, അവൻ സൃഷ്ടിക്കുന്നത്, അവന്റെ ഗോൾ ,അസ്സിസ്റ് എല്ലാം ക്ലബിന് മുതൽ കൂട്ടാണ്.അവൻ ക്ലബ്ബിന്റെ ഭാവിയാണ്.” സ്പാനിഷ് ടീമിൽ കളിച്ചാൽ ദേശീയ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനായ ഗവി സാവിക്കും ഇനിയേസ്റ്റക്കും ഒത്ത പകരക്കാരൻ തന്നെയാണ് .

മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങുന്ന താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു. 17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്.

മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.സെവിയ്യയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി.

Rate this post