ഡെംബലയെ ലോണിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്

ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാൻ ഡെംബലയെ ലോണിൽ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ ഇടപെടലുകളൊന്നും നടത്താതിരുന്ന ലിവർപൂൾ ഇപ്പോൾ ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തിയാഗോയെ ലിവർപൂൾ സ്വന്തമാക്കിയെന്ന് വാർത്തകളുണ്ടായിരുന്നു.

ഡെംബലെക്കു വേണ്ടി ലിവർപൂൾ ശ്രമമാരംഭിച്ചുവെന്ന് സ്പാനിഷ് മാധ്യമമായ സ്പോർട് ആണു റിപ്പോർട്ടു ചെയ്തത്. താരത്തിന്റെ വേതനം മുഴുവൻ നൽകുന്നതിനെ പുറമെ നിശ്ചിത തുക ലോൺ ഫീസായും നൽകാമെന്നാണ് ലിവർപൂളിന്റെ ഓഫർ. എന്നാൽ ഫുട്ബോൾ നിരീക്ഷകരുടെ അഭിപ്രായം താരത്തെ ലോണിൽ വിടാനല്ല, വിൽക്കാനാണ് ബാഴ്സക്കു താൽപര്യമെന്നാണ്.

https://twitter.com/AnythingLFC_/status/1306882352895922178?s=19

സലാ, ഫിർമിനോ, മാനേ എന്നിങ്ങനെ മികച്ച മുന്നേറ്റ നിര ലിവർപൂളിനു സ്വന്തമായി ഉണ്ടെങ്കിലും ഇവരോടു മത്സരിക്കാൻ കഴിയുന്ന ഒരു താരത്തെക്കൂടി മുന്നേറ്റ നിരയിൽ വേണമെന്നാണ് ക്ളോപ്പിന്റെ ആഗ്രഹം. ഡെംബലെ അതിനു കഴിയുന്ന താരമാണ്. നിലവിൽ മുന്നേറ്റ നിരയിൽ ബാക്കപ്പുകളായി കളിക്കുന്ന ഒറിഗി, ഷക്വീരി എന്നിവർ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നു കരുതാനും കഴിയില്ല.

നെയ്മർക്കു പകരക്കാരനായി ബാഴ്സ സ്വന്തമാക്കിയ ഡെംബലെക്കു പക്ഷേ ഇതു വരെയും ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല. പരിക്കാണ് താരത്തിന്റെ കരിയറിന് തിരിച്ചടി നൽകിയത്. ഈ സീസണിൽ ട്രിൻകാവോ, പെഡ്രി എന്നിവരെ ബാഴ്സ ടീമിലെത്തിച്ചതു കൊണ്ട് ഡെംബലക്ക് ബാഴ്സയിൽ അവസരങ്ങൾ പരിമിതമായിരിക്കാൻ സാധ്യതയുണ്ട്.

Rate this post