“വിട്ടുനൽകാൻ ഞങ്ങളൊരുക്കമല്ല”-രണ്ടാം പാദത്തിന് മുന്നോടിയായി റയൽ മാഡ്രിഡിന് മുന്നറിയിപ്പുമായി ചെൽസി താരം തിയാഗോ സിൽവ

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്ക് അടി പതറിയിരുന്നു.പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ ബ്രെന്റ്‌ഫോർഡിനോട് 4-1ന് തോറ്റതിന് ശേഷം ശക്തമായ സമ്മർദ്ദത്തിലാണ് ചെൽസി റയൽ മാഡ്രിഡിനെ നേരിട്ടത്.

എന്നാൽ അവസരത്തിനൊത്ത് മുന്നേറുന്നതിൽ ചെൽസി പരാജയപ്പെടുകയും യിനിൽ രണ്ടാം പാദത്തിന് തയ്യാറെടുക്കുമ്പോൾ അവർ 3-1 ന് പിന്നിലായി.റയൽ മാഡ്രിഡിന്റെ ആക്രമണങ്ങളെ നേരിടാൻ കഴിയാതെ വന്ന ചെൽസി ബാക്ക്‌ലൈനിന് ഇത് നിരാശാജനകമായ മത്സരം തന്നെയായിരുന്നു കടന്നു പോയത്.വെറ്ററൻ സെന്റർ ബാക്ക് തിയാഗോ സിൽവ ആത്മവിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആവേശം നിലനിർത്താൻ ശ്രമിക്കുകയാണ്. മുൻ പിഎസ്ജി ക്യാപ്റ്റൻ രണ്ടാം പാദത്തിൽ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു, കാരണം അവർ ഇപ്പോൾ കിരീടം സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.

“പരാജിതർ പോരാട്ടം ഉപേക്ഷിക്കുന്നവരാണ്. പക്ഷെ ഞങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. ഞങ്ങൾ ആവശ്യമുള്ളപ്പോൾ എത്ര തവണ വേണമെങ്കിലും നേരെ നിന്നു പൊരുതാൻ തയ്യാറാണ്” ബ്രസീലിയൻ ട്വീറ്റ് ചെയ്തു.സാന്റിയാഗോ ബെർണാബ്യൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ ചെൽസിക്ക് തിരിച്ചുവരവ് സാധ്യമല്ലെന്ന് വിശ്വസിക്കുന്നത് റയൽ മാഡ്രിഡ് ആരാധകരുടെ വിഡ്ഢിത്തമാണ്. കഴിഞ്ഞ സീസണിൽ, യു‌സി‌എൽ സെമിഫൈനലിൽ സിനദീൻ സിദാൻ പരിശീലകനായിരുന്നപ്പോൾ തോമസ് ടുച്ചലിന്റെ ചെൽസി ലോസ് ബ്ലാങ്കോസിനെ പിന്തള്ളിയാണ് ഫൈനലിൽ ഇടം പിടിച്ചത് .

യുവേഫ ഒഴിവാക്കിയ എവേ ഗോൾ നിയമം ഇത്തവണ ബ്ലൂസിന് തീർച്ചയായും അടുത്ത മത്സരത്തിൽ ഗുണമായി തീരും.രണ്ടാം പാദത്തിൽ സ്കോർ ലൈൻ 2 -0 ആയാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളും . എന്നാൽ റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതകൾ ചെൽസി അവരെ മറികടക്കാനുള്ള സാധ്യത വളരെ കുറവാണ്. രണ്ടാം പാദത്തിൽ ചെൽസി തിരിച്ചു വരുമെന്ന് പരിശീലകൻ ട്യുച്ചൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

Rate this post